മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ 2024-25 വർഷ പ്രവർത്തനോദ്ഘാടനവും അംഗത്വ വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ നടത്തി. പ്രസിഡന്റ് ജയ്സൺ കൂടാംപള്ളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം പറഞ്ഞു. ചാരിറ്റി കോഓഡിനേറ്റർ ജോർജ് അമ്പലപ്പുഴ ആമുഖപ്രസംഗം നടത്തി. പ്രവർത്തനോദ്ഘാടനം രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് നിർവഹിച്ചു. അംഗത്വ കാമ്പയിൻ ഉദ്ഘാടനം അനൂപ് തങ്കച്ചൻ മാത്യു, മാത്യു ചാക്കോ ചെറിയാൻ, ടിൻസി ബാബു എന്നിവർക്ക് അംഗത്വ കാർഡ് നൽകി മുഖ്യാതിഥിയും ഐ.സി.ആർ.എഫ് ചെയർമാനുമായ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു.
ആരോഗ്യ ബോധവത്കരണ ക്ലാസും അദ്ദേഹം നയിച്ചു. മുൻ പ്രസിഡന്റ് അനിൽ കായംകുളം, വനിത വേദി പ്രസിഡന്റ് ആതിര പ്രശാന്ത്, എക്സിക്യൂട്ടിവ് അംഗം സുനിത നായർ എന്നിവർ സംസാരിച്ചു. തുടർന്ന് രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ്, ചീഫ് ഗസ്റ്റ് ഡോ. ബാബു രാമചന്ദ്രൻ എന്നിവരെ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തും മുൻ പ്രസിഡന്റ് അനിൽ കായംകുളത്തിനെ രക്ഷാധികാരി ബംഗ്ലാവിൽ ഷെരീഫും വനിത വേദി മുൻ പ്രസിഡന്റ് ആതിര സുരേന്ദ്രനെ ചാരിറ്റി കോഓഡിനേറ്റർ ജോർജ് അമ്പലപ്പുഴയും പൊന്നാടയണിയിച്ച് ആദരിച്ചു. വനിത വേദി ജനറൽ സെക്രട്ടറി സുജാ ബിജി നന്ദി പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ പ്രദീപ് നെടുമുടി, വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, സജി കലവൂർ, ജോയന്റ് ട്രഷറർ സാം കാവാലം, മീഡിയ കോഓഡിനേറ്റർ സുജേഷ് എണ്ണക്കാട്, ഹെൽപ് ലൈൻ കോഓഡിനേറ്റർ ശ്രീജിത്ത് ആലപ്പുഴ, അംഗത്വ കോഓഡിനേറ്റർ ലിജോ കൈനടി, ആർട്സ് & സ്പോർട്സ് കോഓഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ പൗലോസ് കാവാലം, അരുൺ ഹരിപ്പാട്, ഡെനീഷ് എഴുപുന്ന, അശ്വിനി അരുൺ, ശാന്തി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.