മനാമ: നവഭാരത് ബഹ്റൈൻ സംഘടിപ്പിച്ച ഓണാഘോഷം അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ നടന്നു. പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. നവഭാരത് കേരളഘടകം പ്രസിഡന്റ് ശ്രീകാന്ത് നേതൃത്വം നൽകി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി.
കേരളഘടകം സെക്രട്ടറി ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു. നവഭാരത് നാഷനൽ പ്രസിഡന്റ് അമർജിത് സിങ് അധ്യക്ഷത വഹിച്ചു. പ്രദീപ്കുമാർ (നവഭാരത് രക്ഷാധികാരി), രുചി ദുബെ (നവഭാരത് നാഷനൽ ജനറൽ സെക്രട്ടറി, ശ്രീകാന്ത് (നവഭാരത് കേരള പ്രസിഡന്റ്), നിരഞ്ജൻ കുമാർ (നവഭാരത് നാഷനൽ അസിസ്റ്റന്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.
നൂറോളം നവഭാരത് പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടിക്കിടെ നവഭാരത് നിർമിച്ച ‘ബിന്ദി’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യക്കും കലാപരിപാടികൾക്കും നവഭാരത് കേരളഘടകം ഭാരവാഹികളായ സജി, ചന്ദ്രബാബു, ഓമനക്കുട്ടൻ, നൈനുദാസ്, സതീഷ്ബാബു, നിതിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.