മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മ കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു. പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഫെബ്രുവരി 17ന് കെ.സി.എ ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഗ്ലോബൽ കമ്മിറ്റി അംഗവും ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ കെ.ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗവും രക്ഷാധികാരിയുമായ സെയിൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, രക്ഷാധികാരി സുരേഷ് തിക്കോടി എന്നിവരുടെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ ഗിരീഷ് കാളിയത്ത് (പ്രസി.), ഹനീഫ് കടലൂർ (ജന. സെക്ര.), നൗഫൽ നന്തി (ട്രഷ.), ശിഹാബ് പ്ലസ് (മീഡിയ കൺ.) എന്നിവർ തുടരും.
രാകേഷ് പൗർണമി (വർക്കിങ് പ്രസി.), രാജേഷ് ഇല്ലത്ത് (വർക്കിങ് ജന. സെക്ര.), നദീർ കാപ്പാട് (വർക്കിങ് ട്രഷ.), ആബിദ് കുട്ടീസ് (വൈസ് പ്രസി.), ഷഹദ് (അസി. സെക്ര.), ജബ്ബാർ കുട്ടീസ് (എന്റർടെയ്ൻമെന്റ് സെക്ര.), പി.കെ. ഹരീഷ് (മെംബർഷിപ് സെക്ര.), ഇല്യാസ് കൈനോത്ത് (ചാരിറ്റി കൺ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി തസ്നീം ജന്നത്ത്, ഫൈസൽ ഈയഞ്ചേരി, പ്രജീഷ് തിക്കോടി, ഷെഫീൽ യൂസഫ്, അജിനാസ്, അരുൺ പ്രകാശ് എന്നിവരെയും തിരഞ്ഞെടുത്തു. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങിൽ ഹൃദയാഘാത പ്രതിരോധത്തെക്കുറിച്ച് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ക്ലാസെടുക്കും. വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.