മനാമ: ന്യൂ ഹൊറൈസൺ സ്കൂളിന്റെ പുതിയ കാമ്പസ് സിഞ്ചിൽ ആരംഭിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജുക്കേഷൻ പ്രതിനിധി നദ സയ്യിദ് ഖലീൽ അബ്ദുല്ല, അഹ്ലി ക്ലബ് ചെയർമാൻ ഖാലിദ് കാനൂ, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് രാജീവ് നാഗ്പാൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, പി.ടി.എ പ്രസിഡന്റ് ഷംനാദ് ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. സ്കൂളിന്റെ 22 വർഷത്തെ ചരിത്രത്തിലെ മിഴിവുള്ള മുഹൂർത്തമാണിതെന്ന് ചെയർമാൻ ജോയ് മാത്യൂസും പ്രിൻസിപ്പൽ വന്ദന സതീഷും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.