മനാമ: ബഹ്റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു.
സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. മീറ്റിങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലമും സന്നിഹിതനായിരുന്നു.
നവകേരള കോഓഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഷാജി മൂതല, നവകേരള സെക്രട്ടറി എ.കെ. സുഹൈൽ, പ്രസിഡന്റ് എൻ. കെ. ജയൻ, കോഓഡിനേഷൻ ജോയന്റ് സെക്രട്ടറി ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് സുനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.