???? ?????????? ???????? ??.????.????? ?????? ?????????????

ന്യൂ മില്ലേനിയം സ്​കൂൾ ഫീസ്​ ബി.എഫ്​.സി വഴി അടക്കാം

മനാമ: സ്​കൂൾ ഫീസ്​ അടവിനായി ന്യൂ മില്ലേനിയം സ്​കൂളും ബി.എഫ്​.സിയും തമ്മിൽ ധാരണയായി. ന്യൂ മില്ലേനിയം സ്​കൂൾ ഫീസ്​ ഇനി ബി.എഫ്​.സി യുടെ 51 ​ശാഖകളിലേക്ക്​ അടക്കാം. ബി.എഫ്​.സിയുടെ ഒാൺലൈൻസേവനവും www.bfcsmartmoney.com ഇതിനായി ഉപയോഗിക്കാവുന്നതാണെന്ന്​ അധികൃതർ അറിയിച്ചു. ഒാരോ വിദ്യാർഥിയുടെയും ഫീസ്​ അടവിന്​ 300 ഫിൽസ്​ മാത്രമായിരിക്കും ചാർജായി ഇൗടാക്കുക. ഉടമ്പടി ഒപ്പിട്ട ചടങ്ങിൽ ബി.എഫ്​.സി ജനറൽ മാനേജർ പാൻസിലി വർക്കി, ഡോ.രവിപിള്ള (ചെയർമാൻ ആർ.പി ഗ്രൂപ്പ്​),അനിൽകുമാർ ശർമ്മ (പ്രിൻസിപ്പാൽ ന്യൂ മില്ലേനിയം സ്​കൂൾ), വിപിൻ മാത്യു (സോണൽ മാനേജർ, ബി.എഫ്​.സി), ടോബി മാത്യു (ബിസിനസ്​ ഡവലപ്പ്​മ​െൻറ്​ ഒാഫീസർ) എന്നിവർ സംബന്​ധിച്ചു.
Tags:    
News Summary - new millenium-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.