വീട്ടുജോലിക്കാർക്ക്​ തൊഴിൽ പെർമിറ്റ്: പുതിയ സംവിധാനം അടുത്തമാസം മുതൽ

നടപടികൾ വിമാനത്താവളത്തിലെ എൽ.എം.ആർ.എ കൗണ്ടറുകളിലൂടെ പൂർത്തിയാക്കാനാകും
മനാമ: വീട്ടുജോലിക്കാർക്ക്​ തൊ ഴി ൽ പെർമിറ്റ്​ അനുവദിക്കാനുള്ള പുതിയ സംവിധാനം അടുത്തമാസം നിലവിൽ വരും. പെർമിറ്റ്​ എടുക്കാനുള്ള വിവിധ നടപടി ക്രമ ങ്ങൾ ലഘൂകരിക്കാൻ ഇതുവഴി സാധിക്കും. പുതിയ നീക്കത്തി​​​െൻറ ഭാഗമായി വീട്ടുജോലിക്കാരുടെ ബയോമെട്രിക്​സ്​ വിവര ങ്ങളും മറ്റും ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി (എൽ.എം. ആർ.എ) രേഖപ്പെടുത്തും. ഇവർക്ക്​ സ്​മാർട്​ കാർഡുകൾ അ നുവദിക്കും. പാസ്​പോർട്ടിൽ റെസിഡൻസ്​ പെർമിറ്റ്​ സ്​റ്റിക്കറുകളും പതിക്കും. ഇതെ​ല്ലാം ബഹ്​റൈൻ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എൽ.എം.ആർ.എ കൗണ്ടറുകളിലൂടെ ഒരു ഇടപാടിൽ പൂർത്തിയാക്കാനാകും.


നിലവിലുള്ള സ​​മ്പ്രദായം അനുസരിച്ച്​ പെർമിറ്റിനായി തൊഴിലുടമകൾ നാല്​ ഘട്ടങ്ങൾ പൂർത്തിയാക്കണം. ലൈസൻസുള്ള മാൻപവർ ഏജൻസിയിൽ നിന്ന്​ തൊഴിലാളിയെ തെരഞ്ഞെടുക്കൽ, എൽ.എം.ആർ.എക്ക്​ ഒാൺലൈൻ അപേക്ഷ നൽകൽ, ഇൻഫർമേഷൻ ആൻറ്​ ഇ ഗ​വൺമ​​െൻറ്​ അതോറിറ്റിയിൽ നിന്ന്​ സ്​മാർട്​ കാർഡ്​ അനുവദിക്കൽ, നാഷനാലിറ്റി^പാസ്​പോർട്​സ്​ ആൻറ്​ റെസിഡൻസ്​ അഫയേഴ്​സിൽ നിന്ന്​ നോ ഒബ്​ജകഷൻ സർട്ടിഫിക്കറ്റ്​ ലഭ്യമാക്കൽ എന്നിവയാണത്​. വീട്ടുജോലിക്കാർക്ക്​ നിയമാനുസൃതം ബഹ്​റൈനിൽ തങ്ങാനുള്ള കാര്യങ്ങൾ ശരിയാക്കാനുള്ള നടപടികൾ ലഘൂകരിക്കുമെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടിവ്​ ഉസാമ അൽ അബ്​സി പ്രാദേശിക പത്രത്തോട്​ വ്യക്തമാക്കി.

ഒറ്റ ഇടപാടിൽ തന്നെ നടപടികൾ പൂർത്തിയാക്കാനാകുന്ന സംവിധാനമാണ്​ നിലവിൽ വരുന്നത്​. വിമാനത്താവളത്തിൽ വെച്ചുതന്നെ മെഡിക്കൽ പരിശോധന നടത്തുന്നതിനുള്ള ബുക്കിങും ലഭിക്കും. നിലവിൽ ഇതി​​​െൻറ പരീക്ഷണം നടക്കുകയാണ്​. പരിശോധനകൾ അന്തിമഘട്ടത്തിലാണ്. വീട്ടുജോലിക്കാരുശട ഫോ​േട്ടായും ബയോമെട്രിക്​സും രേഖപ്പെടുത്തുന്നത്​ സുരക്ഷാകാര്യങ്ങൾക്ക്​ ഉപകരിക്കും. ബഹ്​റൈനിൽ വിലക്കുള്ളവരെ തടയാനും കഴിയും. ^ഉസാമ വ്യക്തമാക്കി. വീട്ടുജോലിക്കാരുടെ റെസിഡൻസി നടപടികൾ തൊഴിലുടമകൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട്​ എൽ.എം.ആർ.എ ഇൗ മാസം ആദ്യം പരസ്യം നൽകിയിരുന്നു. പല തൊഴിലുടമകളും ഇക്കാര്യത്തിൽ അലംഭാവം പുലർത്തിയതായി ശ്രദ്ധയിൽ പെട്ടതിനാലാണ്​ പരസ്യം നൽകിയത്​.
പലരും സ്​മാർട്​ കാർഡ്​ വാങ്ങുകയോ ​മെഡിക്കൽ പരിശോധന പൂർത്തീകരിക്കുകയോ ചെയ്​തിട്ടില്ല. ​തൊഴിലാളികളുടെ പാസ്​പോ ർട്ടിൽ റെസിഡൻസ്​ പെർമിറ്റ്​ സ്​റ്റിക്കർ പതിക്കാത്തവരും നിരവധി പേരുണ്ട്​.


പുതിയ സ​മ്പ്രദായം അടുത്തമാസം നിലവിൽ വരുന്നതിനാൽ ഇൗ നടപടികൾ പൂർത്തീകരിക്കേണ്ടത്​ നിർബന്ധമാണ്​. രാജ്യത്താകെ 92,000ത്തോളം വീട്ടുജോലിക്കാരാണുള്ളത്​. ഇത്​ ഇവിടുത്തെ മൊത്തം പ്രവാസി സംഖ്യയുടെ 15ശതമാനത്തോളം വരും. എൽ.എം.ആർ.എയുടെ ഇൗ വർഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച്​ ബഹ്​റൈനിൽ 21,567 ഇന്ത്യൻ വീട്ടുജോലിക്കാരുണ്ട്. തൊട്ടുപിന്നിൽ ഇത്യോപിയക്കാരാണുള്ളത്​ (21,306). ഫിലിപ്പീൻസിൽ നിന്നുള്ള 20,316 വീട്ടുജോലിക്കാരും ബഹ്​റൈനിലുണ്ട്​.

Tags:    
News Summary - new permit house job-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.