20ാം വാർഷികാഘോഷത്തിൽ നിസാൻ എക്സ്-ട്രെയിൽ

മ​നാ​മ: എ​ക്സ്-​ട്രെ​യി​ൽ മോ​ഡ​ൽ എ​സ്.​യു.​വി മി​ഡി​ൽ ഈ​സ്റ്റി​ൽ വി​പ​ണി കീ​ഴ​ട​ക്കി​യ​തി​​ന്റെ 20ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ നി​സാ​ൻ. നാ​ലാം ത​ല​മു​റ ഓ​ൾ ന്യൂ ​നി​സാ​ൻ എ​ക്സ്-​ട്രെ​യി​ൽ അ​ടു​ത്തി​ടെ​യാ​ണ് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ത്തി​യ​ത്. മി​ഡി​ൽ ഈ​സ്റ്റി​ൽ അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ഈ ​വാ​ഹ​നം എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.സ്റ്റൈ​ൽ, ഉ​ന്ന​ത സാ​​ങ്കേ​തി​ക വി​ദ്യ, ഏ​ത് പ്ര​ത​ല​ത്തി​ലും മി​ക​ച്ച ഡ്രൈ​വി​ങ് അ​നു​ഭ​വം എ​ന്നി​വ​യാ​ണ് ഈ ​എ​സ്.​യു.​വി​യെ ജ​ന​പ്രി​യ​മാ​ക്കി​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​ജീ​വ​മാ​യ ജീ​വി​ത ശൈ​ലി​യെ​യാ​ണ് ‘എ​ക്സ്’ എ​ന്ന​ത് കൊ​ണ്ട് സൂ​ചി​പ്പി​ക്കു​ന്ന​ത്. ട്രാ​ക്ക് അ​ല്ലെ​ങ്കി​ൽ പ​രു​ക്ക​ൻ റോ​ഡ് എ​ന്ന​തി​നെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ‘ട്രെ​യ്ൽ’ എ​ന്ന പ​ദം. ഈ ​ര​ണ്ട് ഘ​ട​ക​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചാ​ണ് 2001ൽ ​നി​സാ​ൻ എ​ക്സ്-​ട്രെ​യി​ൽ ആ​ദ്യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.ത​ങ്ങ​ളു​ടെ എ​സ്.​യു.​വി ശ്രേ​ണി​യി​ലെ പ്ര​ധാ​ന മോ​ഡ​ലാ​ണ് നി​സാ​ൻ എ​ക്സ്-​ട്രെ​യി​ൽ എ​ന്ന് നി​സാ​ൻ മി​ഡി​ൽ ഈ​സ്റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും നി​സാ​ൻ സൗ​ദി അ​റേ​ബ്യ, ഇ​ൻ​ഫി​നി​റ്റി മി​ഡി​ൽ ഈ​സ്റ്റ് പ്ര​സി​ഡ​ന്റു​മാ​യ തി​യ​റി സ​ബാ​ഗ് പ​റ​ഞ്ഞു. 2001ൽ ​കോം​പാ​ക്ട് എ​സ്.​യു.​വി​യി​ൽ ആ​ദ്യ​മാ​യി ഇ​ല​ക്ട്രോ​ണി​ക് ഫോ​ർ വീ​ൽ ഡ്രൈ​വ് സി​സ്റ്റം അ​വ​ത​രി​പ്പി​ച്ച​ത് നി​സാ​ൻ എ​ക്സ്-​ട്രെ​യി​ൽ ആ​ണ്. 2007ൽ ​ലോ​ക​ത്തെ ഏ​റ്റ​വും ആ​ധു​നി​ക 4x4 ടെ​ക്നോ​ള​ജി അ​വ​ത​രി​പ്പി​ച്ചു. 2014ൽ ​ലോ​ക​ത്തെ ഏ​റ്റ​വു​മ​ധി​കം വി​ൽ​പ​ന​യു​ള്ള മൂ​ന്നാം ത​ല​മു​റ നി​സാ​ൻ എ​ക്സ്-​ട്രെ​യി​ലും അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Nissan X-Trail celebrates 20th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.