മനാമ: നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂൾ കെ.ജി പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി രക്ഷിതാക്കളും അധ്യാപകരും സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനുശേഷം വിദ്യാർഥികളും രക്ഷിതാക്കളും ഒത്തുചേർന്ന വിപുലമായ പഠന പ്രവർത്തനങ്ങളും നടത്തി.
അധ്യാപന, പഠന സമീപനങ്ങൾ, കലകളും കരകൗശല വസ്തുക്കളും, സംഗീത കോർണർ, സ്പോർട്സ്, ഗെയിമുകൾ, റിഫ്രഷ്മെന്റുകൾ, ഫാമിലി ബൂത്തുകൾ എന്നിവയുടെ പ്രദർശനങ്ങളും പ്രവേശനോത്സവദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. നൂർ അൽ ദിയാറിന്റെ ഭാഗമാകുന്ന പുതിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും
സ്കൂളിന്റെ ഭാഗത്തുനിന്ന് വരുംവർഷങ്ങളിൽ ലഭിക്കുന്ന ഗുണങ്ങൾ എന്തായിരിക്കുമെന്നത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പരിപാടി വിജയകരമാക്കാൻ പങ്കെടുത്ത വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധികൃതർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.