മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്ററില്‍ ലോക നഴ്സസ് ദിനം ആഘോഷിച്ചു. അനുഭവം പങ്കുവെക്കല്‍, മെഴുകുതിരി കത്തിക്കല്‍, പ്രതിജ്ഞയെടുക്കല്‍, റാഫിള്‍ ഡ്രോ, കേക്ക് കട്ടിങ് എന്നിവ അരങ്ങേറി. ഷിഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, ഡോക്ടര്‍മാരായ ഡോ. കുഞ്ഞിമൂസ, ഡോ. പ്രദീപ്, ഡോ. സ്വപ്ന, ഡോ. ബിന്‍സി എന്നിവര്‍ സംസാരിച്ചു.
സിസ്റ്റര്‍മാരായ ജോസില്‍, ബിനു എന്നിവര്‍ അനുഭവം പങ്കുവെച്ചു. മെഴുകുതിരി കത്തിക്കലിന് സിസ്റ്റര്‍മാരായ അച്ചാമ്മ, ജോസില്‍, ലിസി, ഓമന എന്നിവര്‍ നേതൃത്വം നല്കി. നിഷ തോമസ് പ്രതിജ്ഞ ചൊല്ലി. സിസ്റ്റര്‍ പി.ആര്. സൗമ്യ ഗാനം ആലപിച്ചു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ആഘോഷത്തില്‍ പങ്കാളികളായി. നഴ്സുമാരെ റോസാപ്പൂ നല്കി സ്വീകരിച്ചു.
മലബാര്‍ ഗോള്‍ഡ് സംഘടിപ്പിച്ച റാഫിള്‍ ഡ്രോയില്‍ 11 നഴ്സുമാര്‍ വിജയികളായി. സിസ്റ്റര്‍ റെജിന, ആന്‍സി എന്നിവര്‍ അവതാരകരായി. സിസ്റ്റര്‍ ആന്‍സി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.