?????????????

ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞ തിരുവനന്തപുരം സ്വദേശി നിര്യാതനായി

മനാമ: രക്തസമ്മർദം കൂടി ജോലി സ്ഥലത്ത്​ ബോധരഹിതനായി വീണതിനെത്തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ത ിരുവനന്തപുരം സ്വദേശിയായ പ്രവാസി നിര്യാതനായി. തിരുവനന്തപുരം പനവൂർ പൂവക്കാട്​ രാജി വിലാസത്തിൽ ജയേന്ദ്രകുമാർ (54)ആണ്​ ഇന്നലെ പുലർച്ചെ 4.30 ന്​ മരിച്ചത്​. സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തലച്ചോറിലെ ഞരമ്പ്​ പൊട്ടിയതിനെ തുടർന്ന്​ തലച്ചോറിലെ പ്രവർത്തനങ്ങൾ ദിവസങ്ങൾക്ക്​ മു​െമ്പ നിലച്ചിരുന്നു. കഴിഞ്ഞ ഏഴ്​ വർഷത്തോളമായി ബഹ്​റൈനില​ുള്ള ഇദ്ദേഹം ഒരുമാസത്തോളം മുമ്പ്​ നാട്ടിൽ പോയി മകളുടെ വിവാഹം നടത്തിയശേഷം മടങ്ങി വന്നതായിരുന്നു. ഭാര്യ രാജി. മക്കൾ അമൃത, അപർണ്ണ, സുമേഷ്​, രാജീവ്​. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ​നടപടി ക്രമങ്ങൾ ആരംഭിച്ചതായി ബന്​ധുവായ ബൈജു ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. പ്ലംബറായി ജോലി ചെയ്​തുവരികയായിരുന്നു ജയേന്ദ്രകുമാർ.

Tags:    
News Summary - obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.