മനാമ: ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാജ്യത്ത് വർധിച്ച് വരുന്ന ജാതി, മത, വർണ, വർഗ വിവേചനങ്ങൾക്കെതിരെ പോരാടാൻ കോൺഗ്രസ് പ്രവർത്തകർ തായാറാകണമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്‍റ് രവി കണ്ണൂർ അധ്യക്ഷത വഹിച്ചു. യോഗം ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ജില്ല പ്രസിഡന്‍റുമാരായ ജി. ശങ്കരപ്പിള്ള, ഫിറോസ് അറഫ, ഷാജി പൊഴിയൂർ, ജില്ല ജനറൽ സെക്രട്ടറിമാരായ സുരേഷ് പുണ്ടൂർ, മോഹൻകുമാർ, റംഷാദ് അയിലക്കാട്, നേതാക്കളായ അനിൽ കുമാർ, ഗിരീഷ് കാളിയത്ത്, അബൂബക്കർ വെളിയംകോട്, നിജിൽ രമേശ്, തുളസീദാസ്, അഷറഫ്, പി.പി സിദ്ദീഖ്, ഗുഡ്‌വിൻ, സുരാജ്, മരിയദാസ് എന്നിവർ സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതവും ദേശീയ എക്സി.കമ്മിറ്റി അംഗം ഷീജാ നടരാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.