മനാമ: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 138ാമത് ജന്മദിനം ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. രാജ്യത്തെ ഭരണഘടനയും ഭരണസംവിധാനങ്ങളും നൽകി, 60 വർഷത്തിൽ കൂടുതൽ കാലം രാജ്യഭരണം നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, നേതാക്കളായ സൽമാനുൽ ഫാരിസ്, മൈക്കിൾ നെവിസ് എന്നിവർ സംസാരിച്ചു. നസീം തൊടിയൂർ, ഷാജി പൊഴിയൂർ, ഫിറോസ് അറഫ, ചന്ദ്രൻ വളയം, നിസാർ കുന്നത്ത്കുളത്തിൽ, റംഷാദ് അയിലക്കാട്, മിനി മാത്യു, ഷീജ നടരാജൻ, സുനിത നിസാർ, അബൂബക്കർ വെളിയംകോട്, നിജിൽ രമേശ്, ഷാജി ടെറൻസ്, അഷ്റഫ്, കുഞ്ഞുമുഹമ്മദ്, റോയ് മാത്യു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.