മന്ത്രിസഭാ യോഗം എണ്ണ മേഖലയുടെ നവീകരണത്തിന് ഊന്നല്‍ നല്‍കും

മനാമ: എണ്ണ മേഖലയുടെ നവീകരണത്തിന് ശക്തമായ ഊന്നല്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്ര ിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗം രാജ്യത്തെ സാമ്പത്തിക അവസ്ഥകളെക്കുറിച്ച് ചര്‍ച്ച ചെയ്​തു.
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണ്​ കഴിഞ്ഞ ദിവസം തറ ക്കല്ലിട്ട എണ്ണ ശുദ്ധീകരണ ശാലയെന്ന് വിലയിരുത്തി. എണ്ണ മേഖലയിലെ നവീകരണം രാജ്യത്തി​​െൻറ സാമ്പത്തിക വളര്‍ച്ചക് ക് ആക്കം കൂട്ടുമെന്ന് യോഗം വ്യക്​തമാക്കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ ചേര്‍ന്ന് എണ്ണ ശുചീകരണ പ്ലാൻറ്​ നവീകരണ പദ്ധതിക്ക് തറക്കല്ലിട്ടു. വരും വർഷങ്ങളിൽ എണ്ണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന്​ സാധിക്കുമെന്നാണ്​ കരുതുന്നത്​.
വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന ആവശ്യങ്ങളെ സംബന്ധിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും ആരാഞ്ഞു. വെസ്​റ്റ്​ സിത്രയിലെ പാര്‍പ്പിട പദ്ധതി വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. വെസ്​റ്റ്​ ഹിദ്ദ് പാര്‍പ്പിട പദ്ധതിയിലെ 500 യൂനിറ്റുകളുടെ താക്കോല്‍ അര്‍ഹര്‍ക്ക് വിതരണം ചെയ്യാനും നിര്‍ദേശിച്ചു.


ജിദ് അല്‍ ഹാജ് പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്യോപ്യന്‍ വിമാനം തകര്‍ന്ന് നിരവധി പേര്‍ മരണപ്പെട്ട സംഭവത്തില്‍ ഇത്യോപ്യന്‍ ഭരണ കൂടത്തിനും ജനതക്കും കാബിനറ്റ് അനുശോചനമറിയിച്ചു. പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സന്നദ്ധ സേവകരായി മുന്നോട്ടു വരുന്നവരെ ഉപയോഗപ്പെടുത്തുന്നതിനുള്ള നിര്‍ദേശം കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി സഭയിൽ വെച്ച നിര്‍ദേശമാണ് ചര്‍ച്ചക്കെടുത്തത്. നിയമം അനുശാസിക്കുന്ന രൂപത്തില്‍ സാമൂഹിക സുരക്ഷാ സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെയാണ് ഇതിനായി നിയോഗിക്കുക. ക്ലബ്ബുകള്‍, അതോറിറ്റികള്‍, യുവജന കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ കാബിനറ്റ് അംഗീകാരം നല്‍കി.


ഇത്തരം കൂട്ടായ്മകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വര്‍ഷത്തില്‍ നാല് പ്രാവശ്യം കൂടുന്നതിനുള്ള നിര്‍ദേശമടക്കം ഭേദഗതിയിലുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി എന്ന പേരിലുള്ള സംവിധാനം ടെലികോം മന്ത്രാലയത്തി​​െൻറ കീഴിലാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഡൊമൈന്‍ രജിസ്ട്രേഷന്‍, ഇതുമായി ബന്ധപ്പെട്ട ഫീസ് നൽകൽ തുടങ്ങിയവയും ഈ പേരില്‍ തന്നെയായിരിക്കും. ഇതിനായി mil.bhg gov.bh എന്ന പേരില്‍ ഡൊമൈന്‍ രജിസ്​റ്റർ ചെയ്യാനും തീരുമാനിച്ചു. ജപ്പാനില്‍ നിന്ന് ഭക്ഷ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധം നീക്കാന്‍ യോഗം തീരുമാനിച്ചു. ഫുകുഷിമയിലുണ്ടായ ആണവ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 2011ലായിരുന്നു നിരോധനമേര്‍പ്പെടുത്തിയത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - oil mekhala naveekaranam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.