മനാമ: ഇന്ത്യൻ ക്ലബ്ബിെൻറ ഈ വർഷത്തെ ഓണാഘോഷം ‘പൊന്നോണപ്പുലരി’ സെപ്തംബർ20 മുതൽ ഒക്ടോബർ 17 വരെ വിവിധ പരിപാട ികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഘോഷയാത്ര, വടംവലി, പായസമേള, പൂക്കളമത്സരം എന്ന ിവയും അന്യംനിന്നുപോയ കലാകായിക പരിപാടികളും ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്തംബർ 20 ന് കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെയുള്ള കായിക പരിപാടികളും മത്സരങ്ങളും നടക്കും. സെപ്തംബർ 26 ന് മെഗാതിരുവാതിര നടക്കും. ഇന്ത്യൻ ക്ലബിെൻറ 104 വർഷം പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് 104 വനിതകൾ അണിനിരക്കുന്ന തിരുവാതിര നടത്തുന്നത്. ഘോഷയാത്രയും ഉത്സവപറമ്പും ഇൗ ദിവസം നടക്കും. നാട്ടിലെപ്പോലെ ഉത്സവപറമ്പ് രൂപകൽപ്പന ചെയ്താണ് ആളുകൾക്ക് വിത്യസ്ത അനുഭവം നൽകുക. 27ന് കബഡി മത്സരം നടക്കും.
ഒക്ടോബർ മൂന്നിന് പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട് മുഖ്യ ആകർഷണമാകും. ഒക്ടോബർ 10 ന് വനിതാവിഭാഗത്തിെൻറ നേതൃത്വത്തിൽ പായസമേളയും പൂക്കള മത്സവും നടക്കും. 11 ന് ഇന്ത്യൻ ക്ലബിൽ ഒാണസദ്യ നടക്കും. 3,000 ആളുകൾക്ക് 29 വിഭവങ്ങൾ ഉൾപ്പെടെയുള്ള സദ്യയാണ് വിളമ്പുക. രാവിലെ 11.30 മുതൽ സദ്യ വിളമ്പിത്തുടങ്ങും. ഇത്തവണ 250 തൊഴിലാളികൾക്ക് ആദ്യം സദ്യ നൽകിയായിരിക്കും ആരംഭിക്കുക. വാർത്താസേമ്മളനത്തിൽ പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് ജനറൽ സെക്രട്ടറി േജാബ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.