മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷം ‘ശ്രാവണം 2023’ ന് കൊടിയേറി. ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾ പിള്ളേരോണത്തോടെയാണ് ആരംഭിച്ചത്. കേരളത്തിലെ ചില പ്രദേശങ്ങളിൽ നടന്നുവരുന്ന പിള്ളേരോണത്തിന്റെ തനിമയിൽ കുട്ടികൾക്കായി ഒരുക്കിയ വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. സ്വപാനം വാദ്യകലാ സംഘം അവതരിപ്പിച്ച ഉറിയടി, കരടി,പുലിക്കളി, കുട്ടികളുടെ വടംവലി, വിവിധ തരം നൃത്തങ്ങൾ എന്നിവയോടെ ആരംഭിച്ച പിള്ളേരോണത്തിൽ അഞ്ഞൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
രാജ്യത്തെ എല്ലാവിധ ജനവിഭാഗങ്ങളെയും പ്രതിനിധികരിക്കുന്ന ഓണാഘോഷ ചരിത്രമാണ് സമാജത്തിന്റേതെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു. സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ സുനേഷ് സാസ്ക്കോ, പിള്ളേരോണം കൺവീനർമാരായ മനോജ് ഉത്തമൻ, അഭിലാഷ്, ബോണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.