ഓണ​മിങ്ങെത്തി; ചിത്രങ്ങൾ പകർത്താൻ മറക്കല്ലേ...

മനാമ: ഓണാഘോഷത്തിന്​ ഇരട്ടി മധുരം പകരാൻ ഗൾഫ്​ മാധ്യമവും ജോയ്​ ആലുക്കാസും ചേർന്നൊരുക്കുന്ന 'നൊസ്റ്റാൾജിക്​ ഓണം ജോയ്​ഫുൾ മെമറീസി'ൽ സ്വർണ സമ്മാനം നേടാൻ ഇപ്പോൾ അവസരം. ഓണാഘോഷത്തിന്‍റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും അനുഭവക്കുറിപ്പുകൾക്കുമാണ്​ നാല്​ ഗ്രാം സ്വർണം വീതം സമ്മാനം നൽകുന്നത്​. ഈ ഓണത്തി​ന്‍റേത്​ മാത്രമല്ല, പഴയകാല ഓണം ഓർമകൾക്കും സമ്മാനം നൽകുന്നുണ്ട്​.

ഗൾഫ്​ മാധ്യമത്തിന്‍റെ സമൂഹ മാധ്യമ പേജുകളിലൂടെ അനായാസം മത്സരത്തിൽ പ​ങ്കെടുക്കാം. ആറ്​ ഗൾഫ്​ രാജ്യങ്ങളിലായി 24 പേർക്കാണ്​ സമ്മാനം നൽകുന്നത്​. പൂക്കളമിടൽ, ഓണസദ്യ, കുടുംബങ്ങളുടെ ഒത്തുചേരൽ, ഓണം കല-കായിക പരിപാടികൾ, യാത്രകൾ, ഷോപ്പിങ്​, പാചകം, സന്തോഷ നിമിഷങ്ങൾ തുടങ്ങിയവ​യെല്ലാം നിങ്ങളെ സമ്മാനാർഹനാക്കിയേക്കാം. സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷങ്ങളും പങ്കുവെക്കാം. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയവർക്കും പങ്കെടുക്കാൻ അവസരമുണ്ട്​.

ഗൾഫ്​ മാധ്യമം ഫേസ്​ബുക്ക്​ പേജ്​ (www.facebook.com/GulfMadhyamamBahrain) വഴിയാണ്​ മത്സരത്തിൽ പ​ങ്കെടുക്കേണ്ടത്​. ആദ്യം ഈ പേജ്​ ലൈക്ക്​/ഫോളോ ചെയ്യുക. പേജിലെ ​മത്സരത്തിന്‍റെ ചിത്രത്തിന്​ താഴെ നിങ്ങളുടെ ഓണാഘോഷത്തിന്‍റെ ചിത്രമോ വിഡിയോയോ കുറിപ്പോ പോസ്റ്റ്​ ചെയ്യുക. വിഡിയോ എടുക്കുന്നവർ ഒരുമിനിറ്റിൽ കുറയാത്ത വിഡിയോ പോസ്റ്റ്​ ചെയ്യണം. ഓണാഘോഷം സുവർണ സ്മരണകളുടേത്​ കൂടിയാവട്ടെ...




 


Tags:    
News Summary - Onam has arrived; Don't forget to take pictures...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.