മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ഒാണസദ്യക്ക് വെള്ളിയാഴ്ച വരെ ബുക്ക് ചെയ്യാം. പാലക്കാടൻ മട്ട ചോറ്, സാമ്പാർ, രസം, കൂട്ടുകറി, അവിയൽ, കിച്ചടി, പച്ചടി, തോരൻ, കാളൻ, ഒാലൻ, പരിപ്പുകറി, ഇഞ്ചി പുളി, അച്ചാർ, പപ്പടം, പാലട പായസം, ഗോതമ്പ് പ്രഥമൻ, നേന്ത്രക്കായ ചിപ്സ് തുടങ്ങി 24 ഇനങ്ങൾ അടങ്ങുന്നതാണ് ഒാണസദ്യ. ലുലു കസ്റ്റമർ സർവിസ് വഴിയും ഒാൺലൈൻ മുഖേനയും ഒാണസദ്യക്ക് ബുക്ക് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ആഗസ്റ്റ് 21ന് രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ടുവരെ ലുലു ഹൈപ്പർമാർക്കറ്റുകളിൽനിന്ന് ഒാണസദ്യ വാങ്ങാവുന്നതാണ്. 1.990 ദീനാറാണ് ഒാണസദ്യയുടെ വില.
മറ്റൊരു പ്രധാന ആകർഷണമായ പായസമേള വെള്ളിയാഴ്ചകൂടി തുടരും. ഇളനീർ പായസം, മാങ്ങ പായസം, പഴം പായസം, ചേന പായസം, അട പ്രഥമൻ, അരിപ്പായസം, പാലട പായസം, ഗോതമ്പ് പായസം, പരിപ്പ് പായസം, അമ്പലപ്പുഴ പാൽപായസം എന്നിവയാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
പലചരക്ക് സാധനങ്ങൾ ബൈ 2 ഗെറ്റ് 1 ഒാഫറിൽ ആഗസ്റ്റ് 23 വരെ വാങ്ങാം. സാരികൾ, ചുരിദാർ, ലേഡീസ് കുർത്തി, പുരുഷൻമാരുടെയും കുട്ടികളുടെയും കുർത്തകൾ എന്നിവക്ക് ഹാഫ് വാല്യു ബാക്ക് ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഒാരോ 10 ദീനാറിന് സാധനങ്ങൾ വാങ്ങുേമ്പാഴും ഷോപ്പിങ് വൗച്ചർ ലഭിക്കുന്ന ഇൗ ഒാഫറും 23 വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.