??????????????????????????

ഓണ്‍ ലൈന്‍ വിസ നൽകൽ: രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന്​ മന്ത്രിസഭ

മനാമ: ഓണ്‍ ലൈന്‍ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോ ടെ 119 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്​റൈനിൽ ഓണ്‍ലൈന്‍ വിസ ലഭിക്കും. കൂടാതെ 69 രാഷ്ട്രങ്ങളില്‍ നിന്നുള്ളവ ര്‍ക്ക് നിലവില്‍ ഓണ്‍ അറൈവല്‍ വിസയും ലഭിക്കുന്നുണ്ട്. കൂടാതെ സൗദി, യു.എ.ഇ, രാജ്യങ്ങളില്‍ റെസിഡൻറ്​ പെര്‍മിറ്റു ള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കാനും തീരുമാനിച്ചു.

ബ്രിട്ടീഷ് വിസയോ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസിറ്റ് വിസയോ, യു.എസ് റസിഡൻറ്​ പെര്‍മിറ്റ് കാര്‍ഡോ ഉള്ളവര്‍ക്കും ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നതിനും തീരുമാനിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. പൗരത്വം റദ്ദ് ചെയ്യാന്‍ വിധിച്ച 551പ്രതികളുടെ വിഷയത്തില്‍ മനുഷ്യത്വപരമായ പരിഗണന നല്‍കിയ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നടപടിയെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഹമദ് രാജാവി​​െൻറതീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. പൗരത്വം റദ്ദ് ചെയ്യുന്നതുള്‍പ്പെടെ വിവിധ ശിക്ഷാ വിധികള്‍ പുറപ്പെടുവിക്കപ്പെട്ടവര്‍ക്കാണ് ഹമദ് രാജാവി​​െൻറ കാരുണ്യം ലഭിച്ചിട്ടുള്ളത്.

രാജ്യത്തി​​െൻറ യഥാര്‍ഥ പൗരന്മാരായി ജീവിക്കാന്‍ ഒരവസരം കൂടി ഇത് വഴി ലഭിക്കുമെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. നീതി, സാമൂഹിക അവകാശം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രസ്തുത തീരുമാനത്തിന് വലിയ പങ്കുണ്ട്. സമൂഹത്തി​​െൻറ ഭാഗമായി പ്രതികളെ മാറ്റുവാനും ഉചിതമായ മറ്റ് ശിക്ഷകള്‍ നല്‍കുവാനും സാധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഉണര്‍ത്തി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയം എന്നിവയെ ചുമതലപ്പെടുത്തി. സൗദിയിലുണ്ടായ തീവ്രവാദ സ്ഫോടന ശ്രമത്തെ കാബിനറ്റ് അപലപിച്ചു. സ്ഫോടന ശ്രമം പരാജയപ്പെടുത്താന്‍ സാധിച്ചത് നേട്ടമാണെന്നും വ്യക്തമാക്കി. ശ്രീലങ്കയിലുണ്ടായ തീവ്രവാദ സ്ഫോടനങ്ങളെയും കാബിനറ്റ് ശക്തമായി അപലപിച്ചു.

ഒരു മതവും പ്രത്യയ ശാസ്ത്രവും അനുവദിക്കാത്തതും മനുഷ്യത്വത്തിന് നിരക്കാത്തതുമായ പ്രവര്‍ത്തനമാണ് ശ്രീലങ്കയില്‍ നടന്നിട്ടുള്ളത്. തീവ്രവാദ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ നിലപാട് സ്വീകരിക്കാനും രാജ്യത്ത് സമാധാനം സ്ഥാപിക്കാനും ശ്രീലങ്കന്‍ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു. ഹമദ് ടൗണില്‍ സ്കൂളിലെ ലഹരി ഉപയോഗ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണവും എടുത്ത നടപടികളും ചര്‍ച്ച ചെയ്തു. ഇതിനായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റി ആറ് സിറ്റിങ്ങുകള്‍ നടത്തുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തതായി അറിയിച്ചു. ഒറ്റപ്പെട്ട സംഭവമാണെന്നും സ്കൂള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് സംഘം കണ്ടെത്തിയത്. ഇതനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും സമിതി മന്ത്രിസഭയെ അറിയിച്ചു.

Tags:    
News Summary - online visa-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.