രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ 

സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​ള്ള കി​ങ്​ ഹ​മ​ദ്​ അ​വാ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ത്ത​ര​വ്​

മ​നാ​മ: സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​ള്ള കി​ങ്​ ഹ​മ​ദ്​ അ​വാ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​റ​ക്കി. കി​ങ്​ ഹ​മ​ദ്​ സെ​ന്‍റ​ർ ഫോ​ർ പീ​സ്​​ഫു​ൾ കോ ​എ​ക്​​സി​സ്റ്റ​ൻ​സി​ന്‍റെ കീ​ഴി​ലാ​ണ്​ അ​വാ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്തു​ക. സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക്​ അ​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു അ​വാ​ർ​ഡ്​ ന​ൽ​കു​ക.

വി​വി​ധ മ​ത​ങ്ങ​ളും സം​സ്​​കാ​ര​ങ്ങ​ളും നാ​ഗ​രി​ക​ത​ക​ളും ത​മ്മി​ൽ തു​റ​ന്ന കാ​ഴ്ച​പ്പാ​ടും സം​വാ​ദാ​ത്​​മ​ക സ​മീ​പ​ന​വും അ​തു​വ​ഴി സ​ഹ​വ​ർ​ത്തി​ത്വ​വും സ​മാ​ധാ​ന​വും സ്ഥാ​പി​ക്കു​ക​യെ​ന്ന​താ​ണ്​ അ​വാ​ർ​ഡ്​ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ര​ണ്ട്​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ൽ​കു​ന്ന അ​വാ​ർ​ഡാ​യി​രി​ക്കു​മി​ത്. വ്യ​ക്തി​ക​ളും, സം​ഘ​ട​ന​ക​ൾ​ളും അ​വാ​ർ​ഡു​ക​ൾ​ക്ക്​ അ​ർ​ഹ​രാ​യി​രി​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​വാ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ശ്ര​മി​ക്കു​ന്ന​വ​രെ​യാ​ണ്​ അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ക്കു​ക​യെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Ordered to organize King Hamad Award for Peaceful Co-existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.