മനാമ: രണ്ട് ഇസ്രായേലി മന്ത്രിമാരും ജൂത ചർച്ച് അംഗങ്ങളും വലതുപക്ഷ തീവ്രവിഭാഗത്തിന്റെയും ഫലസ്തീനിലെ അൽ അഖ്സ പള്ളിയിൽ അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തെ ബഹ്റൈൻ അപലപിച്ചു. ഇസ്രായേൽ സേനയുടെ സുരക്ഷയിലാണ് ഇവർ പള്ളിയിൽ അതിക്രമിച്ചുകയറിയത്.
മുസ്ലിം ആരാധനാലയങ്ങൾക്കെതിരെ ഇസ്രായേൽ ഭരണകൂടം സ്വീകരിക്കുന്ന തെറ്റായ പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ല. മേഖലയിൽ കൂടുതൽ അശാന്തി വിതക്കാനേ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാവൂ എന്നും വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.