ഇന്ത്യൻ സ്‌കൂളിൽ നടന്ന ആഘോഷം

ഇന്ത്യൻ സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മനാമ: ദേശസ്‌നേഹത്തിന്റെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്‌സിക്യുട്ടിവ് കമ്മിറ്റിയംഗം-ട്രാൻസ്‌പോർട്ട് മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും ഇരു കാമ്പസുകളിലെയും സ്റ്റാഫും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.

രാവിലെ ഇസ ടൗൺ കാമ്പസിൽ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.തുടർന്ന് ദേശീയ ഗാനാലാപനം നടന്നു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ത്യാഗങ്ങളെ അനുസ്മരിച്ചു. ഇത്തരം ആഘോഷങ്ങളിലൂടെ വിദ്യാർഥികളിൽ ദേശീയ അഭിമാനത്തിന്റെയും കടമയുടെയും ശക്തമായ ബോധം വളർത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ഇന്ത്യൻ സ്‌കൂളിന്റെ പ്രതിബദ്ധതയും ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലുള്ള സമർപ്പണത്തെ ചടങ്ങു പ്രതിഫലിപ്പിച്ചു.

Tags:    
News Summary - Indian School celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.