ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും അ​ർ​ജു​ൻ​സ് ചെ​സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ചെ​സ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ 

ചെസ് മത്സരം സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ കേരളീയ സമാജവും അർജുൻസ് ചെസ് അക്കാദമിയും സംയുക്തമായി 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി ചെസ് മത്സരം സംഘടിപ്പിച്ചു. കേരളീയസമാജം ബാബുരാജ് ഹാളിൽ നടന്ന മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.

വിജയികൾക്ക് സമാജം വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത്, ലൈബ്രേറിയൻ വി. വിനൂപ്, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, ലോഹിദാസ് പല്ലിശ്ശേരി തുടങ്ങിയവർ സമ്മാന വിതരണം നടത്തി. അർജുൻസ് ചെസ് അക്കാദമി പ്രതിനിധി അർജുനും സംബന്ധിച്ചു.

16 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ പ്രണവ് ബോബി ശേഖറും 10 വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ സഞ്ജന സെൽവരാജും ചാമ്പ്യന്മാരായി.

Tags:    
News Summary - Organized a chess match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.