മനാമ: കെ.എം.സി.സി ബഹ്റൈൻ സൗത് സോൺ കമ്മിറ്റി സംഘടിപ്പിച്ച മഹർജാൻ അൽ റബീഹ് (സ്പ്രിങ് ഫെസ്റ്റ് -2022) ശ്രദ്ധേയമായി. 'അനാഥകളുടെ പിതാവ്'എന്നറിയപ്പെടുന്ന ഖലീൽ അൽ ദൈലാമി (ബാബ ഖലീൽ) മുഖ്യാതിഥിയായി.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്നും സർവശക്തൻ നൽകുന്ന വിഭവങ്ങൾ മറ്റുള്ളവർക്കു കൂടി പങ്കുവെക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ആശംസകൾ നേർന്നു. കോവിഡ് കാലത്ത് കെ.എം.സി.സിയുടെ മെഡികെയർ പദ്ധതിയുമായി സഹകരിച്ച യുനൈറ്റഡ് ഫർമസ്യൂട്ടിക്കൽസിനെ പരിപാടിയിൽ ആദരിച്ചു. ജി.സി.സി കൺട്രി മാനേജർ ഇബ്രാഹിം ബാദുഷ മെമെന്റോ ഏറ്റുവാങ്ങി.
സാമൂഹിക, ജീവകാരുണ്യ പദ്ധതിയായ 'ഇ. അഹമ്മദ് സ്നേഹതീരം'പ്രഥമ അവാർഡുകൾ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകൻ ഹാരിസ് പഴയങ്ങാടി, മൊയ്തീൻ പേരാമ്പ്ര, ബഷീർ തിരുനെല്ലൂർ എന്നിവർക്ക് സമ്മാനിച്ചു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം, ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ്, കുട്ടൂസ മുണ്ടേരി, എയർ ഹോം ട്രാവൽസ് എം.ഡി. നിതിൻ എന്നിവർ പങ്കെടുത്തു. ബഷീർ അഹ്മദ് ബുർഹാനി മുള്ളൂർക്കര, യൂനുസ് കരുവാരക്കുണ്ട് എന്നിവർ ചരിത്ര കഥാ പ്രസംഗം അവതരിപ്പിച്ചു. സൗത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സഹിൽ തൊടുപുഴ സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.