????????? ????? ???? ????????? ????? ??????????????????? ???? ?????????? ????????? ???? ??????? ????? ???? ???? ???? ????????????????

ശൈഖ് നാസിര്‍ ബിന്‍ ഹമദ് സൗദിയിലെ ഒട്ടകപ്പന്തയത്തില്‍ പങ്കെടുത്തു

മനാമ: സൗദിയില്‍ നടന്ന കിങ് അബ്​ദുല്‍ അസീസ് ഒട്ടകപ്പന്തയത്തില്‍ വിവിധ നേതാക്കളോടൊപ്പം ചാരിറ്റി, യുവജന-കായി ക കാര്യങ്ങൾക്കായുള്ള ഹമദ് രാജാവി​​െൻറ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പങ്കെടുത്തു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം റിയാദില്‍ നടന്ന കുതിരപ്പന്തയ സമാപനച്ചടങ്ങില്‍ സന്നിഹിതനായത്​.

ഇത്തരം പരിപാടികളില്‍ ബഹ്റൈ​​െൻറ സാന്നിധ്യം ത​​െൻറ പിതാവായ ഹമദ് രാജാവ് താല്‍പര്യപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. 4,000 മീറ്റര്‍ ഒട്ടകയോട്ട മല്‍സരം അറബ് പാരമ്പര്യവും സംസ്കാരവും വഴിഞ്ഞൊഴുകുന്ന ഒന്നായിരുന്നുവെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയില്‍ നടക്കുന്ന ഏറ്റവും വലിയ പാരമ്പര്യ-സാംസ്കാരിക പരിപാടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ടൂറിസം മേഖലയില്‍ കരുത്ത് പകരാനുതകുന്ന ഇത്തരം മല്‍സരങ്ങള്‍ അറബ് സംസ്കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്താന്‍ കൂടി അവസരമൊരുക്കുമെന്ന് ശൈഖ് നാസിര്‍ ബിന്‍ ഹമദ് വ്യക്തമാക്കി.

Tags:    
News Summary - ottakapanthal-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.