???????? ???????? ????? ???????????? ?????

ഫലസ്തീന്‍ ​െഎക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു 

മനാമ: ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും ബൈത്തുല്‍ മുഖദ്ദിസില്‍ നടത്തിയ സൈനിക നടപടിക്കുമെതിരെ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. ഫലസ്​തീൻ എംബസിയിൽ നടന്ന പരിപാടിയിൽ വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി വഹീദ് സയ്യാര്‍, വിവിധ ഗൾഫ്​ രാജ്യങ്ങളുടെ അംബാസഡർമാർ, ബഹ്‌റൈനിലെ റഷ്യന്‍ അംബാസഡര്‍, രാഷ്​ട്രീയ, സാമൂഹിക സംഘടന പ്രതിനിധികള്‍, ബഹ്‌റൈനിലെ ഫലസ്തീന്‍ പ്രവാസികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബഹ്‌റൈന്‍ എന്നും ഫലസ്തീനികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ച് ഫലസ്തീനില്‍ സമാധാനം നിലനിര്‍ത്താനാവശ്യമായ നടപടികളുണ്ടാകണമെന്നും വഹീദ് സയ്യാര്‍ ആവശ്യപ്പെട്ടു. 

ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ അറബ് പാര്‍ലമ​െൻറ്​ ഇടപെടൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പാര്‍ലമ​െൻറിലെ ഫലസ്തീന്‍ സഹായ സമിതി ചെയര്‍മാന്‍ മുഹമ്മദ് അല്‍ഇമാദി പറഞ്ഞു. മുസ്‌ലിംകളും ക്രൈസ്തവ സമൂഹവും ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ ഒന്നിച്ച് നിലകൊള്ളേണ്ടതുണ്ടെന്ന് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പുരോഹിതന്‍ ഫാ. ഹാനി അസീസ് പറഞ്ഞു. ധീരരായ ഫലസ്തീനികളുടെ പോരാട്ടവീര്യം ആ രാജ്യത്തിന്​ സ്വാതന്ത്ര്യം കൈവരുമെന്ന പ്രതീക്ഷയാണ്​ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ക്ക് മുന്നില്‍ അന്താരാഷ്​ട്ര സമൂഹം അവലംബിക്കുന്ന മൗനം കുറ്റകരമാണെന്ന് ശൂറ കൗണ്‍സില്‍ അംഗം ഡോ. അബ്​ദുല്‍ അസീസ് ഉബുലിനെ പ്രതിനിധീകരിച്ച്​ സംസാരിച്ച അദ്ദേഹത്തി​​െൻറ ഭാര്യ ഡോ. ഫദീല അല്‍ മഹ്‌റൂസ് പറഞ്ഞു. ഏത് വരെ ഈ മൗനം നീണ്ടു പോകുമെന്നാണ്​ അറിയാനുള്ളത്​. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. 

ഫലസ്തീന്‍ ജനതക്കും രാജ്യത്തിനുമായി നിലകൊള്ളുന്ന ഹമദ് രാജാവിനും ബഹ്‌റൈന്‍ ജനതക്കും ബഹ്‌റൈനിലെ ഫലസ്തീന്‍ അംബാസഡര്‍ ത്വാഹ മുഹമ്മദ് അബ്​ദുല്‍ ഖാദര്‍ നന്ദി പ്രകാശിപ്പിച്ചു. ഫലസ്തീന്‍ പ്രവാസി സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യുന്ന ഭരണകൂടത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ഖുദ്‌സിന് നേരെയുള്ള കൈയേറ്റം പൊറുക്കാനാവാത്തതാണെന്നും അവിടെ ഫലസ്തീനികള്‍ക്ക് സ്വതന്ത്രാധികാരം ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുല്‍ മുഖദ്ദസില്‍ സുരക്ഷ കാമറകള്‍ സ്ഥാപിക്കുന്നതും സുരക്ഷ കവാടങ്ങള്‍ സ്ഥാപിക്കുന്നതും ഇസ്രായേൽ അധിനിവേശത്തി​​െൻറ ഭാഗം തന്നെയാണ്. 
പള്ളിയില്‍ പ്രാര്‍ഥന തടയുന്നതും വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. രാഷ്​ട്രീയപരമായ സംഘട്ടനത്തെ മതപരമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - palestine-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.