മനാമ: കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് ഫുഡ് സർവിസ് എക്യുപ്മെന്റ് സൊല്യൂഷൻസ്, ബഹ്റൈനിലെ ആദ്യ ഷോറൂം ടൂബ്ലിയിൽ തുറന്നു.
(അൽ അമ്മാരിയ സെന്റർ ബിൽഡിങ് - 169 എ, അവന്യൂ-7 ബ്ലോക്ക്, ടുബ്ലി). ഉദ്ഘാടന ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം പാരമൗണ്ട് ജീവനക്കാരും വിശിഷ്ടാതിഥികളും പങ്കെടുത്തു. റേഷനൽ, നുവോവ സിമോനെല്ലി, റോബോട്ട് കൂപ്പെ എന്നിവയുൾപ്പെടെ 300ലധികം ആഗോള ബ്രാൻഡുകൾ പാരമൗണ്ട് എഫ്.എസ്.ഇയുമായി സഹകരിക്കുന്നുണ്ട്.
ലോകോത്തര ബ്രാൻഡുകൾക്കുപുറമെ, ബേക്കറി, റസ്റ്റാറന്റ്, കിച്ചൻ, ഗ്രോസറി, എക്വിപ്മെന്റുകളായി അവതരിപ്പിച്ചു കൊണ്ടാണ് 36 വർഷമായി ഗൾഫ് മേഖലയിൽ പാരമൗണ്ട് സജീവ സാന്നിധ്യമായി തുടരുന്നത്.
പാരമൗണ്ട് എഫ്.എസ്.ഇ പുതിയ ബഹ്റൈൻ ഷോറൂം ഭക്ഷ്യ സേവന വ്യവസായത്തിലെ മികവ്, സുസ്ഥിരത, ഉപഭോക്തൃ ബന്ധം എന്നിവ കൂടുതൽ ദൃഢമാക്കുന്നതായി മാനേജിങ് ഡയറക്ടർ കെ.വി. ശംസുദ്ദീൻ, ജനറൽ മാനേജർ ഡാനിയൽ ടി. സാം, ഡയറക്ടർമാരായ ഹിഷാം ശംസുദ്ദീൻ, അമർ ശംസുദ്ദീൻ, ക്ലയന്റ് റിലേഷൻസ് സ്പെഷലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.