മനാമ: ഒളിമ്പിക്സ് 2024 ഉദ്ഘാടനച്ചടങ്ങിന്റെ വിജയത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ആശംസകൾ അറിയിച്ചു.
വിജയകരമായതും മെച്ചപ്പെട്ടതുമായ സംഘാടനമാണ് ഒളിമ്പിക്സ് മത്സരങ്ങൾക്കായി തയാറാക്കിയിട്ടുള്ളതെന്നും അതിൽ ഏറെ അഭിമാനമുള്ളതായും ഇരുവരും അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. ഉദ്ഘാടനച്ചടങ്ങിൽ ഫ്രാൻസിലെ ബഹ്റൈൻ അംബാസഡർ ഇസാം അബ്ദുൽ അസീസ് അൽ ജാസിം പങ്കെടുത്തു. 206 ലധികം ഒളിമ്പിക് കമ്മിറ്റികളുടെ പ്രതിനിധികളും കായിക താരങ്ങളും പങ്കെടുത്ത പരിപാടിയിൽ 120 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്ര നേതാക്കളും പ്രതിനിധികളും സംബന്ധിച്ചിരുന്നു.
ഇതാദ്യമായി കളിക്കളത്തിന് പുറത്തുവെച്ചായിരുന്നു ഉദ്ഘാടന പരിപാടികൾ. ഒളിമ്പിക്സ് മത്സരങ്ങളുടെ 100 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഏറെ ആകർഷക രൂപത്തിലായിരുന്നു ചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.