മനാമ: ഭരണഘടനാ ചുമതലകൾ നിറവേറ്റുന്നതിലും ജനാധിപത്യ സങ്കൽപങ്ങളെ ശക്തിപ്പെടുത്തുന്നതിലും പാര്‍ലമെൻറ് പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ വ്യക്തമാക്കി. പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്്ദുല്ല സൈനല്‍, ശൂറാ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അസ്സാലിഹ് എന്നിവരെ സഖീര്‍ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്‍മാണ സഭകള്‍ തങ്ങളുടെ ഉത്തരവാദിത്തം ശരിയായ വിധത്തില്‍ നിര്‍വഹിക്കുന്നത് ഏറെ സന്തോഷകരമാണ്.
രാജ്യത്തിെൻറ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനമായി പാര്‍ലമെൻറ് ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ചാമത് പാര്ലമെൻറിെൻറയും ശൂറ കൗണ്‍സിലിെൻറയും മൂന്നാംഘട്ട ഉദ്ഘാടനത്തില്‍ ഹമദ് രാജാവ് നടത്തിയ പ്രഭാഷണത്തിന് സംഘം നന്ദി പ്രകാശിപ്പിച്ചു. രാജ്യത്തിെൻറ താല്പര്യം മുന്‍നിര്‍ത്തി ഹമദ് രാജാവ് നടപ്പാക്കിയ പരിഷ്കരണ പദ്ധതി വിജയകരമായി മുന്നേറുന്നതായും സംഘം വ്യക്തമാക്കി.
രാജ്യത്തെയും മേഖലയെയും ബാധിക്കുന്ന വിവിധ വിഷയങ്ങളും ചര്‍ച്ചയായി. കോവിഡ് നേരിടുന്നതിന് സ്വീകരിച്ചു കൊണ്ടിരിക്കുന്ന മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നും വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംഘം അഭിനന്ദിച്ചു. അറബ് പാര്‍ലമെൻറ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെൻറംഗം ആദില്‍ അസൂമി, അറബ് പാര്‍ലമെൻറ് മികവ് അവാര്‍ഡ് നേടിയ പാര്‍ലമെൻറംഗം ഈസ അലി ഖാദി, ശൂറ കൗണ്‍സില്‍ അംഗം ദലാല്‍ ജാസിം അസ്സായിദ് എന്നിവര്‍ക്ക് ഹമദ് രാജാവ് ആശംസകള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.