മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അംഗങ്ങൾ എം.ഇ.എൻ.എ പരിശീലനകേന്ദ്രത്തിൽ വ്യവസായിക പരിശീലന കോഴ്സിൽ പങ്കെടുത്തു. “സിസ്കോ എന്റർപ്രണർഷിപ് കോഴ്സ്” എന്ന കോഴ്സിന് ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റി ബോർഡ് അംഗം ഡോറിസ് മാർട്ടിൻ നേതൃത്വം നൽകി.
കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡയറക്ടർ സക്കറിയ ഹെജ്റസ് സർട്ടിഫിക്കറ്റുകൾ നൽകി.
സംരംഭകരായ സ്ത്രീകൾക്കുള്ള മികച്ച പരിശീലനമാണ് ലഭിച്ചതെന്ന് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.