മനാമ: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 29ാമത് പാർട്ണർഷിപ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെത്തിയ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റു ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി.
വികസന മേഖലകളിൽ പങ്കാളിത്തമുള്ള സർക്കാറുകൾക്കിടയിൽ പ്രാദേശികവും അന്തർദേശീയവുമായ സഹകരണം വർധിപ്പിക്കുന്നതിൽ ഉച്ചകോടിയുടെ പ്രധാന പങ്ക് മന്ത്രി ഫഖ്റു ഊന്നിപ്പറഞ്ഞു. സമ്പന്നമായ ചരിത്രമുള്ള ഒരു സുപ്രധാന സാമ്പത്തിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടി രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായം, വ്യാപാരം എന്നിവയിലെ സഹകരണം, നിക്ഷേപം, ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കൽ എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.