മനാമ: പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അസ്കറിലെ ലേബർ ക്യാമ്പിൽ നടന്ന സംഗമത്തിൽ നൂറിലധികം തൊഴിലാളികളും പത്തനംതിട്ട അസോസിയേഷൻ അംഗങ്ങളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു. അടിസ്ഥാനവർഗങ്ങളായ സാധാരണ തൊഴിലാളികള്‍ക്കിടയിൽ ഇഫ്താർ സംഘടിപ്പിക്കുമ്പോഴാണ് ഇഫ്താറിന് അതിന്റേതായ സൗന്ദര്യം ലഭിക്കുന്നതെന്ന് ഇഫ്താർ സന്ദേശം നൽകിയ സാമൂഹികപ്രവർത്തകൻ സയ്യിദ് അലി മുഹമ്മദ് പറഞ്ഞു.
ഇഫ്താർ വിരുന്ന് കോഓഡിനേറ്റർ അനിൽകുമാർ, പ്രസിഡന്റ് വിഷ്ണു വി., സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, രഞ്ജു ആർ. നായർ, ലിജോ ബാബു, സുനു കുരുവിള, ജയ്സൺ മാത്യു, മോൻസി ബാബു, ബിജോയ് പ്രഭാകരൻ, ശ്രീമതി ഷീലു എബ്രഹാം, സിജി തോമസ്, അഞ്ജു വിഷ്ണു, രേഷ്മ ഗോപിനാഥ്, എന്നിവർ നേതൃത്വം നൽകി. വോയ്സ് ഓഫ് ട്രിവാന്ട്രം ഭാരവാഹികളായ ഷംനാദും ഷിബുവും ഇഫ്താർ മീറ്റിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.