മനാമ: റിഫാ സ്പോര്‍ട്സ് ക്ലബ്ബിൽ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇൻ ഹൗസ് ക്രിക്കറ്റ് ടൂർണമെന്റിൽ രാജീവ് ആറന്മുള ക്യാപ്റ്റനായ പത്തനംതിട്ട വാരിയേഴ്സ് ചാമ്പ്യന്മാരായി. റിജോ നയിച്ച P10 പാക് ടീം റണ്ണേഴ്സ് അപ്പ് ആയി. പത്തനംതിട്ട വാരിയേഴ്സിലെ ജിത്തു രാജാണ് മാൻ ഓഫ് ദ മാച് ഇൻ ഫൈനൽ. മറ്റു പുരസ്കാരങ്ങൾ: ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ
-രാജീവ് ആറന്മുള. മാൻ ഓഫ് ദി സീരീസ് & മികച്ച ബൗളർ -ലിനു ഏബ്രഹാം (പത്തനംതിട്ട വാരിയേഴ്സ്). പത്തനംതിട്ട സൂപ്പർ കിങ്സ്, റോയൽ കിങ്സ് പത്തനംതിട്ട, പി 10പാക്ക്, പാപ്പാ സ്ട്രൈക്കേഴ്സ്, ചലഞ്ചേഴ്സ് പത്തനംതിട്ട, പത്തനംതിട്ട വാരിയേഴ്സ് തുടങ്ങി പത്തനംതിട്ട ജില്ലയിലെ ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ജേതാക്കൾക്ക് അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വിയും റണ്ണേഴ്സ് അപ്പിന് ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പും ട്രോഫികൾ സമ്മാനിച്ചു. നിമൽ, ലിജു, ജിതു, എബിൻ എന്നിവരായിരുന്നു അമ്പയര്‍മാർ. റിഷിയാണ് സ്കോർ ബോർഡ് അപ്ഡേറ്റ് ചെയ്തത്. കല കായിക മേഖലയിൽ അസോസിയേഷനിലെ അംഗങ്ങൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സ്പോര്‍ട്സ് വിങ്ങാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. അസോസിയേഷൻ സ്പോര്‍ട്സ് വിങ്ങ് കോഓഡിനേറ്റർ അരുൺ കുമാർ, അജിത് എ.എസ് തുടങ്ങിയവർ നേതൃത്വം നൽകി. പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനിൽ അംഗങ്ങളാകാൻ മെംബർഷിപ് കൺവീനർ രഞ്ജു ആർ. നായരുമായി (3461 9002) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.