മനാമ: ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ യൂനി ഗ്രാഡ് എജുക്കേഷൻ സെൻററിെൻറ മാത്തമാറ്റിക്സ് വിഭാഗം മേധാവിയായി പോൾ ആംേബ്രാസ് ചുമതലയേറ്റു.
ഇന്ത്യൻ സ്കൂൾ, എ.എം.എ യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ മാത്തമാറ്റിക്സ് ടീച്ചറായി മൂന്ന് പതിറ്റാണ്ടിെൻറ അധ്യാപന പരിചയം ഇദ്ദേഹത്തിനുണ്ട്. യൂനി ഗ്രാഡ് എജുക്കേഷൻ സെൻററിെൻറ എൻജിനീയറിങ് ആൻഡ് മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്നതിനൊപ്പം ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച കോളജുകളിൽ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ദൗത്യമാണ് യൂനി ഗ്രാഡ് എജുക്കേഷൻ സെൻററിനൊപ്പം പോൾ ആംബ്രോസ് ഏറ്റെടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന വിവിധ യൂനിവേഴ്സിറ്റികൾ യൂനിഗ്രാഡ് എജുക്കേഷൻ സെൻററുമായി ചേർന്ന് ഇൗ അധ്യയന വർഷം മുതൽ ബഹ്റൈനിൽ െറഗുലർ ക്ലാസുകൾ ആരംഭിച്ചതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജയപ്രകാശ് മേനോൻ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക്: 17344972, 32332709/ 46
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.