മനാമ: കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ പ്രചാരണ സംഗമം ബഹ്റൈൻ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. റിയാസ് സാഹിബ് പട്ട്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു.
യാസർ ജിഫ്രി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി സ്ഥാപനത്തിന്റെ പ്രചാരണാർഥം ബഹ്റൈനിൽ എത്തിയ ഉസ്താദ് ഹാറൂൻ അഹ്സനി (സ്വദർ മുദരിസ്സ് PUIA) സ്ഥാപനത്തെ പരിചയപ്പെടുത്തി. ഉസ്താദ് അഷ്റഫ് അൻവരി, ഹാഫിള് ഷറഫുദ്ദീൻ മൗലവി, ഷാഫി സാഹിബ് പാറക്കട്ട, ഷറഫുദ്ദീൻ മാരായിമംഗലം, കരീം മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്ഥാപനത്തിൽ നിർമിച്ചുകൊണ്ടിരിക്കുന്ന മസ്ജിദിന്റെ സഹായസമാഹരണത്തിന്റെ ഉദ്ഘാടനം കരീം മുഹറക്, അച്ചു പൊവ്വൽ, ഹനീഫ് ഉപ്പള, ഹുസൈൻ ഉപ്പള എന്നിവർ ഉസ്താദിന് നൽകി നിർവഹിച്ചു.
അഷ്റഫ് മഞ്ചേശ്വരം, കാദർ പൊവ്വൽ, അബ്ദുല്ല പുത്തൂർ, കലീൽ ചെമ്മനാട് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ഉസ്താദ് ബഷീർ ഫൈസി സ്വാഗതവും സഹ്ൽ കുന്നിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.