മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ കലാവേദിയുടെ കീഴിൽ പൊന്നാനി താലൂക്ക് നിവാസികൾക്കായി ഈദ്, വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ മേയ് പത്തിന് നടക്കും.
വൈകീട്ട് നാല് മുതൽ രാത്രി പതിനൊന്ന് മണി വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയിൽ ബഹ്റൈനിലെ കലാകാരന്മാരുടെ ഗാനമേള, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസികൽ ഡാൻസ്, എകാംഗ നാടകം, മിമിക്രി, മോണോആക്ട്, വിവിധ തരം മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് കലാവേദി കൺവീനർ നസീർ കാഞ്ഞിരമുക്ക് അറിയിച്ചു. പി.സി.ഡബ്ല്യു.എഫ് അംഗങ്ങൾക്കും കുട്ടികൾക്കും കഴിവുകൾ തെളിയിക്കാൻ അവസരം നൽകുമെന്നും താൽപര്യമുള്ളവർ +973 3845 3466 നമ്പറിൽ വിളിച്ചു മുൻകൂട്ടി അറിയിക്കണമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ റംഷാദ് റഹ്മാൻ അറിയിച്ചു.
പി.സി.ഡബ്ല്യു.എഫ് കലാവേദി ഭാരവാഹികളായി മുജീബ് വെളിയങ്കോട്, ബാബു എം.കെ, അലി കാഞ്ഞിരമുക്ക്, സുരേഷ് ബാബു റിഫ, സ്നേഹ ശ്രീജിത്ത്, അൻവർ പുഴമ്പ്രം, ഷമീർ ലുലു, ഷഫീഖ് പി.ടി അബ്ദുറഹ്മാൻ, എം.എഫ് റഹ്മാൻ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.