മനാമ: എല്ലാ മേഖലയിലുള്ള ജനങ്ങളുടെയും ക്ഷേമത്തിനും സാന്ത്വനത്തിനും വേണ്ടിയുള്ള പ്ര വർത്തനങ്ങൾക്കാണ് ഇന്ത്യയിൽ പീപ്ൾസ് ഫൗണ്ടേഷൻ നേതൃത്വം നൽകുന്നതെന്ന് പ്രമു ഖ പണ്ഡിതനും പ്രഭാഷകനുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. എല്ലാ മേഖലയിലുള്ള ജനങ്ങളുടെയും സഹായം സ്വീകരിച്ച് സാമുദായിക ഭേദമന്യേ വികസന പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ആദ്യ പ്രളയമുണ്ടായ സമയത്ത് ജനങ്ങൾ നൽകിയ 25 കോടി രൂപകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപംനൽകാൻ കഴിഞ്ഞു.
വീട് നഷ്ടപ്പെട്ടവർക്ക് വീട്, താമസയോഗ്യമല്ലാതായ വീടുകളുടെ നവീകരണം, തൊഴിൽ നഷ്ടപ്പെട്ടവർക്ക് അതിനുള്ള സംവിധാനം എന്നിങ്ങനെ അതിജീവനത്തിനായി കഴിയുന്ന പ്രവർത്തനങ്ങൾ വിജയകരമായി നടത്താൻ കഴിഞ്ഞു. രണ്ടാം പ്രളയത്തിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10 കോടി സമാഹരിച്ചുള്ള സാന്ത്വന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മതനിരപേക്ഷ ഭാരതത്തിൽ, ഫാഷിസത്തിനെതിരെ പൊരുതുന്ന എല്ലാ രംഗങ്ങളിലുമുള്ള ജനങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ എടുത്തുപറഞ്ഞു. സാമുദായിക ധ്രുവീകരണത്തിനായി ശ്രമിക്കുന്നവരെ അവഗണിക്കുകയും മതേതര ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകാനുമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. മുസ്ലിം സമുദായം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ, സമൂഹത്തിലെ സമാധാനകാംക്ഷികളായ ആളുകളുടെ പങ്കാളിത്തത്തോടെയുള്ള ശ്രമങ്ങളാണ് വേണ്ടത്. വിദ്യാഭ്യാസം നേടി സാമൂഹിക പുരോഗതി കൈവരിക്കാൻ സമുദായത്തിലെ പുതുതലമുറയെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.