മനാമ: പെട്രോളിയം നിക്ഷേപ സംരക്ഷണം ചർച്ച ചെയ്ത് മോസ്കോയിൽ നടന്ന ശിൽപശാലയിൽ ബഹ്റൈൻ ഗവേഷകൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു.
‘പെട്രോളിയം നിക്ഷേപ സംരക്ഷണം: നിലവിലെ അപകടസാധ്യതകളും ഭീഷണികളും’ എന്ന വിഷയത്തിലാണ് ത്രിദിന ശിൽപശാല നടന്നത്. ജി.സി.സിയെ പ്രതിനിധാനം ചെയ്താണ് ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന അറബ് കേഡറുകളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
റഷ്യയുടെ സിവിൽ ഡിഫൻസ്, എമർജൻസി, ഡിസാസ്റ്റർ റിലീഫ് മിനിസ്ട്രി, ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ എന്നിവയുമായി സഹകരിച്ച് നായിഫ് അറബ് യൂനിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസസാണ് ശിൽപശാല സംഘടിപ്പിച്ചത്. എണ്ണ സൗകര്യങ്ങൾ സുരക്ഷിതമാക്കാനുള്ള ആധുനിക സാങ്കേതിക രീതികൾ ശിൽപശാലയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.