മനാമ: ബഹ്റൈനിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫ്രൈഡേ ഡോൺ ഷൂട്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ബഹ്റൈനോന 2022' ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മൂന്നു വിഭാഗങ്ങളിലായായിരുന്നു മത്സരം. ലാൻഡ്സ്കേപ്പ് വിഭാഗത്തിൽ ഇംതിയാസ് ഖാൻ ഒന്നും അബ്ദുൽ റഹീം രണ്ടും ഹസൻ അലി മൂന്നാം സ്ഥാനവും നേടി. വൈൽഡ്ലൈഫ് വിഭാഗത്തിൽ അംജദ് അലിക്കാണ് ഒന്നാം സ്ഥാനം. ഡോ. അജയ് കുമാർ സിങ് രണ്ടും സൈദലവി അമ്പലത്ത് വീട്ടിൽ മൂന്നാം സ്ഥാനവും നേടി. സ്ട്രീറ്റ് വിഭാഗത്തിൽ റിച്ചാർഡ് ലോറൻസ് ഒന്നും എഡ്മണ്ട് ടിസോൺ രണ്ടാം സ്ഥാനവും ജയരാജ് ശിവ മൂന്നാം സ്ഥാനവും നേടി.
ഫുജി ഫിലിം സെയിൽസ് മാനേജർ ജോസഫ് സതീഷ്, ഇപ്സോൺ ജനറൽ മാനേജർ അരുൾദാസ്, ബഹ്റൈൻ ബേ സി.ഇ.ഒ ഗഗൻ സൂരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മെന്റർമാർക്കുള്ള ട്രോഫി പ്രേംജിത് നാരായണൻ സമ്മാനിച്ചു. ഡോ. കൃഷ്ണകുമാർ സ്വാഗതവും മൂർത്തി നന്ദിയും പറഞ്ഞു.
അഡ്മിൻമാരായ ദീപക് സുധാകരൻ, കെ.വി. അസിം, പ്രെജു സുരേഷ്, ഫഹദ് അസബ്, വിപിൻ മോഹനൻ എന്നിവർ നേതൃത്വം നൽകി. അർപ്പിത ജയ്ചാന്ദ്നി പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.