മനാമ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ പൗരസഭ സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ധീരമായ ഓർമകളും സമരത്തിൽ ജീവാർപ്പണം ചെയ്ത ആയിരക്കണക്കിന് രക്തസാക്ഷികളും ജ്വലിച്ചുനിൽക്കുന്ന നാട് ബഹുസ്വരതയിലും ഒരൊറ്റ ജനതയായി മാറുന്നവരാണ്. ഈ ഐക്യത്തെയാണ്, വൈവിധ്യത്തെയാണ് സവർണ ഫാഷിസം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രതയോടെ നിലകൊള്ളുകയും നാനാത്വത്തിൽ ഏകത്വം എന്ന ആശയ സംരക്ഷണത്തിൽ രംഗത്തിറങ്ങുകയും ചെയ്യണമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.
ബിനു കുന്നന്താനം (ഒ.ഐ.സി.സി), പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര, അഡ്വ. എം.സി. അബ്ദുൽ കരിം, മുനീർ സഖാഫി ചേകന്നൂർ എന്നിവർ സംസാരിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.