മനാമ: ദ്വിദിന സന്ദർശനത്തിന് ബഹ്റൈനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹ്റൈൻ ഭരണകൂടം പരമോന്നത ബഹുമതി നൽകി ആദരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് പുരസ്കാരം സമ്മാനിച്ചത്.
കഴിഞ്ഞ ദിവസം യു.എ.ഇയിൽനി ന്ന് ബഹ്റൈൻ സമയം ഉച്ചക്ക് 3.30 നാണ് മോദി എത്തിയത്. ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖ ലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.
I humbly accept The King Hamad Order of the Renaissance. This is a recognition of India’s strong friendship with Bahrain, which goes back hundreds of years and is expanding rapidly in the 21st century. pic.twitter.com/Ct3zTIGZnx
— Narendra Modi (@narendramodi) August 24, 2019
റഫയിലെ നാഷനൽ സ്റ്റേഡിയത്തിൽ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ മോദി അഭിസംബോധന ചെയ്തു. ഇരുപതിനായിരത്തോളം ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു.
ശനിയാഴ്ച രാത്രി ഖുദൈബിയ കൊട്ടാരത്തിൽ ഹമദ് രാജാവ് പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നും നൽകി.
250 ഇന്ത്യൻ തടവുകാർക്ക് മോചനം
മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വദിന ബഹ്റൈൻ സന്ദർശനം പ്രമാണിച്ച് ബഹ്റൈൻ ഗവൺമെൻറ് 250 ഇന്ത്യൻ തടവുകാരെ വിട്ടയക്കും. ബഹ്റൈൻ ഭരണകൂടവും അതോടൊപ്പം പ്രധാനമന്ത്രിയും ഇക്കാര്യം അറിയിച്ചു. ജയിലിൽ നിയമങ്ങൾ പാലിച്ച് കഴിഞ്ഞിരുന്നവരെയാണ് ഇൗ പട്ടികയിൽ ഉൾപ്പെടുത്തുക. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ഇതിൽ ഉൾപ്പെടില്ല. മോചിതരാകാനായി പരിഗണിക്കപ്പെടേണ്ട തടവുകാരുടെ പട്ടിക ഉണ്ടാക്കാൻ ഇന്ത്യൻ അംബാസിഡറോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി തടവുകാർ ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.