നിശ്ശബ്ദമായ് ഒഴുകുന്ന പുഴപോലെ ലളിതം
ഇളം കാറ്റിലുലയുന്ന പൂപോലെ, ഇലപോലെ
മൃദുല സൗരഭ്യത്തിൻ പൂമ്പാറ്റപോലെ
നിഷ്കളങ്കമാം പ്രണയവും പേറി
രാവുകൾ, പുലരികൾ നീങ്ങിത്തുടങ്ങവേ
ഒരുദിനം അവനത് പറയാൻ കൊതിച്ചു
ഒരു കുഞ്ഞു കടലാസിൽ എഴുതപ്പെടേണ്ടുന്ന
പ്രണയത്തെ അവനന്ന് ഓർത്തിരുന്നു
എവിടെ തുടങ്ങണം, എന്തിൽ തുടങ്ങണം
ആശങ്കയോടെയവൻ പ്രകൃതിയെ നോക്കി
പുഞ്ചിരിച്ചോടുന്ന പുഴമീനിനെ കണ്ടു
വാനിലായ് മിന്നുന്ന താരകമെത്തി
അമ്പിളിപ്രഭയിലെ രമ്യമാം വേളയിൽ
പതിയെ പതിയെ എഴുതിത്തുടങ്ങി
‘‘എന്റെ ജീവിതത്തിൽ പ്രകാശം
പരത്തിയവൾക്ക്...’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.