ഫ്രാൻസിസ് മാർപാപ്പയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും സഖീർ പാലസിൽ നടത്തിയ കൂടിക്കാഴ്ച

ബഹ്റൈ​​​ന്റെ സഹിഷ്ണുതയെ പ്രകീർത്തിച്ച് മാർപാപ്പ

മനാമ: സഖീർ പാലസി​ന്റെ മുറ്റത്ത് ഒരുക്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവേ ബഹ്റൈ​​ന്റെ സഹിഷ്ണുതയെയും സഹവർത്തിത്വത്തെയും മാർപാപ്പ പ്രകീർത്തിച്ചു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ നിരവധി നാഗരികതകൾ പിറവിയെടുത്ത കാര്യം മാർപാപ്പ അനുസ്മരിച്ചു. ചരിത്രത്തിലുടനീളം വാണിജ്യരംഗത്ത് ബഹ്റൈന് പ്രധാന സ്ഥാനമുണ്ടായിരുന്നു.

ബഹ്റൈനിലെത്തിയ മാർപാപ്പക്ക് ലഭിച്ച സ്വീകരണം

 

വിവിധ സമൂഹങ്ങൾ ഐക്യത്തോടെ ജീവിക്കുന്നതിൽ ഈ രാജ്യത്തിന് അഭിമാനിക്കാം. വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ ഐക്യത്തോടെ സ്നേഹത്തിലും സാഹോദര്യത്തിലും കഴിയുന്ന ഈ നാട് സഹവർത്തിത്വത്തി​​ന്റെ ഉദാത്ത മാതൃകയാണ്. ജനങ്ങളിൽ പകുതിയോളം വരുന്ന പ്രവാസികൾ രാജ്യത്തി​ന്റെ വികസനത്തിനുവേണ്ടി അധ്വാനിക്കുകയും സംഭാവന നൽകുകയും ചെയ്യുന്നു. സ്വന്തംവീട് പോലെയാണ് അവർക്ക് ഈ രാജ്യം. നാം ജീവിക്കുന്ന ലോകം ഒരു ചെറിയ ഗ്രാമമായി മാറിയിരിക്കുന്നു. അവി​ടെ സഹവർത്തിത്വം പുലരാൻ നാം എല്ലാ പിന്തുണയും നൽകണം. ജീവ​ന്റെ വൃക്ഷം വളരുന്ന നാട്ടിൽനിന്ന് നമുക്ക് സാഹോദര്യത്തിന്റെ നീരുറവ ഒഴുക്കാം. സമാധാനം പുലരേണ്ടത് ഇന്നത്തെ ലോകത്ത് അനിവാര്യമാണ്. ലിംഗം, വംശം, മതം, ആരാധന എന്നിവയുടെ അടിസ്ഥാനത്തിലുളള വിവേചനങ്ങൾ നമുക്ക് അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. യമനിലെ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാർപാപ്പയെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന കുട്ടികൾ

 

Tags:    
News Summary - Pope praises Bahrain's tolerance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT