മനാമ: പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് സാധാരണ തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. നജീബ് മീരാന്റെ അധ്യക്ഷതയിൽ കെ.സി.ടി ഹാളിൽ നടന്ന ഇഫ്താർ സാംസ്കാരിക പരിപാടിയിൽ യൂനിറ്റ് സെക്രട്ടറി നുബിൻ അൻസാരി സ്വാഗതം ആശംസിച്ചു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. നാഷനൽ ദഅ്വ പ്രസിഡന്റ് അബൂബക്കർ ലത്തീഫി റമദാൻ സന്ദേശം നൽകി. എസ്.എൻ.സി.എസ് മുഖ്യരക്ഷാധികാരി പ്രകാശ് പണിക്കർ, ഓർത്തഡോക്സ് വികാരി ബിനുമോൻ ബേബി, ലോക കേരള സഭ അംഗങ്ങളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, സെക്രട്ടറി മിജോഷ് മോറാഴ, നജീബ് കടലായി എന്നിവർ ആശംസകൾ നേർന്നു.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖരായ കെ.ടി. സലീം, ഐ.വൈ.സി.സി രക്ഷാധികാരി അനസ് റഹീം, നവകേരള രക്ഷാധികാരി ഷാജി മൂതല, ഐ.എം.സി.സി രക്ഷാധികാരി മൊയ്തീൻ കുട്ടി പുളിക്കൽ, ജനത കൾചറൽ സെക്രട്ടറി മനോജ് വടകര, ബി.കെ.എസ് എഫ്. എക്സിക്യൂട്ടിവ് അംഗങ്ങളായ അൻവർ കണ്ണൂർ, സലീം നാംബ്രാ, എം.സി.എം.എ എക്സിക്യൂട്ടിവ് അംഗങ്ങളായ ലത്തീഫ് മരക്കാട്ട്, നൗഷാദ് കണ്ണൂർ, സെൻട്രൽ മാർക്കറ്റിലെ ചെറുകിട കച്ചവട പ്രതിനിധികൾ പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ എന്നിവർ പങ്കെടുത്തു.യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ നന്ദി രേഖപ്പെടുത്തി.
സൈനുൽ കൊയിലാണ്ടി, നജീബ് കണ്ണൂർ, സുലൈമാൻ, ഷാഹിർ ഷാജഹാൻ, അമുദി, റമീസ് വണ്ടൂർ, സലാം, ബഷീർ, പ്രദീപ്, ഇബ്രാഹിം, നാസില സുബൈർ, ബുഷ്റ നൗഷാദ്, സൗമ്യ പ്രദീപ്, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.