മനാമ: ഈദ് ദിനത്തിൽ ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ നാലു മേഖലകളിൽ തൊഴിലാളികൾക്ക് ബിരിയാണി വിതരണം നടത്തി. മനാമ മേഖല കമ്മിറ്റിയുടെ പരിധിയിൽ വരുന്ന സെൻട്രൽ മാർക്കറ്റിൽ വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്ത് ലോക കേരള സഭ അംഗവും, പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി. വി. നാരായണൻ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രതിഭ രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ, പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് , നജീബ് മീരാൻ, ബഷീർ റ്റി.എ, പ്രദീപൻ, ബാബു കെ. കെ, ഷാഹിർ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. റിഫ മേഖലയിൽ അസ്കറിലുള്ള ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കാണ് ബിരിയാണി വിതരണം ചെയ്തത്.
പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രതിഭാ ഹെല്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മേഖലാ സെക്രട്ടറി മഹേഷ്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ,കേന്ദ്ര കമ്മിറ്റി അംഗം രാജീവൻ, മേഖല കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ, ലിജിത്ത്, റിഫ ഹെൽപ് ലൈൻ ജോ.കൺവീനർ ജയേഷ്, അസ്കർ യൂനിറ്റ് സെക്രട്ടറി ചന്ദ്രൻ, യൂനിറ്റ് പ്രസിഡന്റ് മണി ബാര, ബബീഷ് എന്നിവർ നേതൃത്വം നൽകി.
സൽമാബാദ് മേഖലയിൽ തഷാനിലും സൽമാബാദിലും ഉള്ള തൊഴിലാളികളുടെ ക്യാമ്പുകൾക്ക് പുറമെ ലുലു ക്ലീനിങ് കമ്പനിയിലെ തൊഴിലാളികൾക്കും ബിരിയാണി വിതരണം ചെയ്തു. മേഖല സെക്രട്ടറി ശിവകീർത്തി, വൈസ് പ്രസിഡന്റ് സജിഷ പ്രതിഭ, മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി കമ്മിറ്റി അംഗവും ലോക കേരള സഭ അംഗവുമായ സുബൈര്‍ കണ്ണൂര്‍, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കോഴിക്കോട്, രാജേഷ് ആറ്റഢപ്പ, ഡോ കൃഷ്ണ കുമാര്‍, പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി ട്രഷറർ മിജോഷ് മൊറാഴ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മേഖല ഹെൽപ് ലൈൻ കണ്‍വീനര്‍ ജയ്സൺ ജോയിൻ കൺവീനർ ജയരാജ് , പ്രജിത് , കെസി പ്രദീപൻ, റെനിത് എന്നിവർ നേതൃത്വം നൽകി.
മുഹറഖ് മേഖലയിൽ ഹിദ്ദിലെ റെഡ് ഓക്സ് ലേബർ ക്യാമ്പിലെ അമ്പതോളം തൊഴിലാളികൾക്കാണ് ബിരിയാണി വിതരണം ചെയ്തത്. മേഖല സെക്രട്ടറി എൻ.കെ. അശോകൻ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മേഖല പ്രസിഡൻറ് അനിൽകുമാർ കെ.പി, ബിനു കരുണാകരൻ, സി.കെ. അനിൽ, പി.കെ. ബാലൻ, രാമഭദ്രൻ, അജയൻ ഉത്രാടം, താരിഖ്, പ്രമോദ് രാഘവൻ, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.