പ്രതിഭ രക്തദാന ക്യാമ്പ്

പ്ര​തി​ഭ മാ​ര​ത്ത​ൺ ര​ക്ത​ദാ​ന ക്യാ​മ്പ് സ​മാ​പി​ച്ചു

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വൈ​കീ​ട്ട് പ്ര​തി​ഭ​യു​ടെ 26 യൂ​നി​റ്റു​ക​ളി​ൽ നി​ന്നു​ള്ള​വ​രും, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ര​ക്തം ദാ​നം ചെ​യ്തു. കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു മാ​ര​ത്ത​ൺ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ന്ന​ത്. പ്ര​തി​ഭ​യു​ടെ ചാ​രി​റ്റി വി​ഭാ​ഗ​മാ​യ ഹെ​ൽ​പ് ലൈ​ൻ വ​ർ​ഷാ​വ​ർ​ഷ​ങ്ങ​ളി​ൽ റ​മ​ദാ​ൻ കാ​ല​ത്ത് ഇ​ത്ത​രം ക്യാ​മ്പു​ക​ൾ ന​ട​ത്തി വ​രു​ന്നു​ണ്ട്.

സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്, പ്ര​സി​ഡ​ന്റ് ബി​നു മ​ണ്ണി​ൽ, ലോ​ക കേ​ര​ളാ സ​ഭാം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഹെ​ൽ​പ് ലൈ​ൻ ചാ​ർ​ജു​ള്ള കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് പൂ​നൂ​ർ, ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ ജ​യേ​ഷ്. വി.​കെ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ​മാ​ർ, കേ​ന്ദ്ര മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ, ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫു​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Pratibha Marathon Blood Donation Camp concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.