മനാമ: പ്രതിഭ മനാമ മേഖല ഹെൽപ്ലൈൻ കമ്മിറ്റിയും മനാമ സൂഖ് യൂനിറ്റും അൽറബി മെഡിക്കൽ സെന്ററും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മനാമ സൂഖ് സെക്രട്ടറി ജിതേഷ് സ്വാഗതവും പ്രസിഡന്റ് ഉമേഷ് അധ്യക്ഷതയും വഹിച്ചു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ ആശംസകൾ നേർന്നു. അൽറാബി മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അസൽ പ്രിവിലേജ് കാർഡ് നൽകി. പ്രതിഭ മനാമ മേഖല പ്രസിഡന്റ് ശശി ഉദിനൂരും ജോയന്റ് സെക്രട്ടറി പ്രശാന്തും സന്നിഹിതരായിരുന്നു. മനാമ മേഖല ഹെൽപ്ലൈൻ കൺവീനർ അബൂബക്കർ പാട്ട്ല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.