മനാമ: ലോറൽസ് ഗ്ലോബൽ എജുക്കേഷൻ ഹാളിൽ ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലമായി നടന്നുവന്ന കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് `വേനൽത്തുമ്പികൾ - 2023' ന് തിരശ്ശീല വീണു. വേനൽ തുമ്പി കൂട്ടുകാരുടെ ഘോഷയാത്രയോടെ ആരംഭിച്ച സമാപന സമ്മേളനം ഉദ്ഘാടനം കെ.സി.എ ഹാളിൽ ഡെയ്ലി ട്രൈബ്യൂൺ മാനേജിങ് ഡയറക്ടർ പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. വേനൽത്തുമ്പികൾ - 2023 ക്യാമ്പ് ഡയറക്ടർ മുസമ്മിൽ കുന്നുമ്മൽ, പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം എൻ.കെ. വീരമണി, സംഘാടക സമിതി കൺവീനർ ബിനു കരുണാകരൻ, ജോ. കൺവീനർ ഷീജ വീരമണി എന്നിവർ സംസാരിച്ചു.
നാടകങ്ങൾ, നൃത്തശില്പങ്ങൾ, നൃത്യം, ആംഗ്യപ്പാട്ട്, എന്നിവ 130 വേനൽത്തുമ്പികൾ ചേർന്ന് മൂന്നു മണിക്കൂർ നീണ്ടുനിന്ന പരിപാടികളായി അവതരിപ്പിച്ചു. തുമ്പികൾക്കൊപ്പം അവരെ പരിശീലിപ്പിച്ച ടീച്ചർമാരും കലാപ്രകടനവുമായി ചേർന്നു. ജോ. കൺവീനർ രാജേഷ് ആറ്റാച്ചേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.