തെരഞ്ഞെടുപ്പ് വർത്തമാനങ്ങളിൽ മുഴുകി പ്രവാസലോകം

മനാമ: ഇനി ദിവസങ്ങൾ മാത്രമാണ്​ ഇന്ത്യൻ പാർലമ​െൻറ്​ തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്നത്​. കേരളത്തിൽ ഏപ്രിൽ 23 ന്​ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പി​​െൻറ വീറും വാശിയും പ്രവാസലോകത്ത്​ അലയടിക്കുകയാണ്​. ആരും ജയിക്കും ആര്​ ഭരിക് കും എന്നുള്ള ചൂടൻ ചിന്തയും വർത്തമാനങ്ങളും എങ്ങും ഉയരുന്നു. സാമൂഹിക പ്രവർത്തകരുടെ വാട്ട്​സാപ് ഗ്രൂപ്പുകളിൽ കക്ഷിരാഷ്​ട്രീയ അനുഭാവികളുടെ പോസ്​റ്റുകളും മറുപടികളും ഒഴുകുകയാണ്​.
ഉരുളക്ക്​ ഉപ്പേരി പോലെയാണ്​ മറുപടികൾ ലഭിക്കുക. പ്രധാനമായും യു.ഡി.എഫ്​, എൽ.ഡി.എഫ്​ അനുഭാവികളാണ്​ വാക്​യുദ്ധം നടത്തുന്നത്​. മലയാളികളുടെ കഫ്​തീരിയകൾ മുതൽ ബാച്ചിലർ മുറികളിൽ വരെ സ്വന്തം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കുറിച്ചും നാടി​​െൻറ ഭരണം ആരുടെ കൈയിലെത്തും എന്നിങ്ങനെയുള്ള ചർച്ചകളിലാണ്​.

രാജ്യം മതേതരകക്ഷികൾ ഭരിക്കണം എന്ന തരത്തിലുള്ള ആവശ്യമാണ്​ പ്രധാനമായും ഏവരും ഉയർത്തുന്നത്​. എന്നാൽ ഇതുസംബന്​ധിച്ചുള്ള ആശയസംവാദങ്ങൾ രാപ്പകലില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്​. ​േവാട്ട്​ പിടിക്കാനും പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും കുറച്ച്​ പേർ ഇതിനകം നാട്ടിലേക്ക്​ പോയിട്ടുണ്ട്​. ഇനിയും വരുംദിവസങ്ങളിൽ നിരവധിപേർ പോകാനും കാത്തിരിക്കുകയാണ്​. പോകാൻ കഴിയാത്തവർ പ്രവാസഭൂമികയിൽ നിന്ന്​ തങ്ങളുടെ സ്ഥാനാർഥികൾക്കായി ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വോട്ട്​ പിടിക്കുന്നുണ്ട്​. വീട്ടുകാരോടും സുഹൃത്തുക്കളോടും വോട്ട്​ അഭ്യർഥന നടത്തുന്നുമുണ്ട്​. പ്രവാസികളായ പലരോടും നാട്ടിൽനിന്നും തെരഞ്ഞെടുപ്പ്​ ഫണ്ടിലേക്ക്​ സഹായ അഭ്യർഥനയും വരുന്നുണ്ട്​. സാധാരണക്കാരും തൊഴിലാളികളും വരെ നാട്ടിലേക്ക്​ തങ്ങളു​െട ചെറുതും വലുതുമായ സംഭാവനകൾ രാഷ്​ട്രീയ പാർട്ടികൾക്കായി നൽകുന്നുണ്ടെന്നും അറിയുന്നു.

Tags:    
News Summary - pravasalokam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.