മനാമ: കാസർകോട് സ്വദേശിയായ യുവാവ് നാട്ടിൽ പോകുന്നതിെൻറ തലേദിവസം കൈയിൽ മക്കൾ ക്ക് മിഠായി വാങ്ങാൻപോലും കാശില്ലാതെ സങ്കടപ്പെട്ടപ്പോൾ സാമൂഹികപ്രവർത്തകർ തുണയാ യി. പണമില്ലാത്തതിനാൽ റ മകളുടെ ശസ്ത്രക്രിയ നീളുന്നതിലുള്ള പ്രയാസവും യുവാവിനെ അല ട്ടുന്നുണ്ടായിരുന്നു. ഒടുവിൽ തെൻറ മാനസികസംഘർഷം യുവാവ് സുഹൃത്തായ മനോജ് മയ്യന്നൂരിനെ ഫോണിലൂടെ അറിയിച്ചു.
മേനാജ് സാമൂഹിക പ്രവർത്തകൻ ഷിജു തിരുവനന്തപുരത്തെ ബന്ധപ്പെടുകയും അദ്ദേഹം യുവാവിനെ തേടിപ്പിടിച്ച് കാര്യങ്ങൾ അന്വേഷിക്കുകയുമായിരുന്നു. ഭക്ഷണം കഴിക്കാൻപോലും കാശില്ലാതിരുന്ന അവസ്ഥയിലായിരുന്നു യുവാവ്. തുടർന്ന് യുവാവിെൻറ മകൾക്കുള്ള ചികിത്സയുടെ കാര്യത്തിനും മനോജും ഷിജുവും മുന്നിട്ടിറങ്ങി. വേറെ ചിലരും ഒന്നിച്ചു. കുട്ടികൾക്കുള്ള സമ്മാനം നൽകാൻ ഹോപ് ബഹ്റൈനും തയാറായി.
വിഷയമറിഞ്ഞ യു.പി.പി നേതാക്കളായ എബ്രഹാം ജോണും എഫ്.എം. ൈഫസലും സംഘടനയുടെ ശിശുദിനാഘോഷ പരിപാടിയിൽ, യുവാവിനെ ക്ഷണിച്ചുവരുത്തി സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു. സഹജീവിയെ സഹായിക്കാൻ കൈകൾ കോർത്തുപിടിക്കുന്ന പ്രവാസിസമൂഹത്തിെൻറ നന്മയുടെ ഉദാഹരണമായി യുവാവിന് ലഭിച്ച സഹായങ്ങൾ.
മുൻകൂർ തീരുമാനിച്ചപ്രകാരം വെള്ളിയാഴ്ച വൈകുന്നേരം യുവാവ് നാട്ടിലേക്ക് പോവുകയും ചെയ്തു. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന യുവാവിന് മറ്റൊരു ജോലിക്കുള്ള വാഗ്ദാനവും സാമൂഹികപ്രവർത്തകർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.